ലാസ് വേഗാസിൽ ഞായറാഴ്ച 58 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിനു പിന്നിലെ പ്രേരക ശക്തി അന്വേഷിക്കുന്നതിനായി എഫ്ബിഐ പൊതുജനങ്ങളുടെ സഹായം തേടുന്നു. സംഭവവുമായി ബന്ധപ്പെട്ട നിഗൂഢതകൾ പുറത്തുകൊണ്ടുവരുന്നതിനായി ആളുകൾക്ക് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കണമെന്ന് എഫ്ബിഐ അറിയിച്ചു. വെടിവയ്പ്പിന്‍റെ കാരണം വ്യക്തമാക്കാത്തതിനെ തുടർന്നാണ് നടപടി. ലാസ് വേഗാസിൽ സംഗീതപരിപാടിക്കിടെ നെവാഡ സ്വദേശിയായ സ്റ്റെഫാൻ പഡ്ഡോക് (64) ആണു വെടിവയ്പ് നടത്തിയത്. പോലീസ് എത്തുന്നതിനു മുന്പ് ഇയാൾ സ്വയം വെടിവച്ചു മരിച്ചിരുന്നു. 58 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ലാസ് വേഗാസ് വെടിവയ്പ്പ്; എഫ്ബിഐ പൊതുജനങ്ങളുടെ സഹായം തേടുന്നു
Tags: us public help