അമേരിക്കയെ മുഴുവന്‍ ഇരുട്ടിലാക്കി തിങ്കളാഴ്ച വൈകുന്നേരം സൂര്യന്‍ ചന്ദ്രനു പിന്നില്‍ മറഞ്ഞു.
നട്ടുച്ചക്കു പോലും കൂരാക്കൂരിരുട്ട്. തത്സമയം സംപ്രേക്ഷണം ചെയ്ത് നാസ, ഒട്ടും കൂസലില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിച്ച് ഡൊണാള്‍ഡ് ട്രംപ്. ഹോട്ടലുകളില്‍ സഞ്ചാരികളുടെ തിക്കും തിരക്കും.
അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട സൂര്യഗ്രഹണമാണ് നടന്നത്. അമേരിക്ക രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പൂര്‍ണ്ണഗ്രഹണം.
അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലുള്ളവര്‍ സൂര്യഗ്രഹണം കണ്ടു.
നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ തിങ്കളാഴ്ച നടന്ന സൂര്യഗ്രഹണം ഡൊണാള്‍ഡ് ട്രംപ് സ്‌പെഷ്യല്‍ ഗ്ലാസുകള്‍ ഇല്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈറ്റ് ഹൗസിലെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടാണ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും മകന്‍ ബാരന്‍ ട്രംപും സൂര്യഗ്രഹണം വീക്ഷിച്ചത്.
നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയ ട്രംപിനെ നോക്കരുത് എന്നുപദേശിച്ച് വൈറ്റ് ഹൗസ് ജീവനക്കാര്‍ തടയുകയായിരുന്നു.
സൂര്യഗ്രഹണം ഓണ്‍ലൈനില്‍ കാണാനുള്ള സൗകര്യവും യുഎയില്‍ ഒരുക്കിയിരുന്നു. നാസക്കു പുറമേ ദുബായ് അസ്‌ട്രോണമി ഗ്രൂപ്പും സൂര്യഗ്രഹണം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
ഇന്ത്യയില്‍ രാത്രി 9.15 നും 2.34 നും ഇടയിലായിരുന്നു സൂര്യഗ്രഹണം സംഭവിച്ചത്. ഹിന്ദു വിശ്വാസമനുസരിച്ച് ബാക്ടീയരിയകളും വിനാശകാരികളായ ജീവികളും എത്തുന്ന സമയമാണിത്.
സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാത്തതിനാലാണ് ബാക്ടീരിയകളുടെ ആക്രമണങ്ങളുണ്ടാകുന്നതെന്ന് ശാസ്ത്രലോകം വിശദീകരിക്കുന്നു.