ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി . ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു ഉള്‍പ്പെടെ 21 പ്രതിപക്ഷ നേതാക്കളാണ് 50 ശതമാനം വി വി പാറ്റുകള്‍ എണ്ണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവി പാറ്റ് രസീതുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു.
വോട്ടിങ് കംപാർട്മെന്റിനുള്ളിൽ 2 യന്ത്രങ്ങളുണ്ടാവും.
1. ബാലറ്റ് യൂണിറ്റ് അടങ്ങിയ ഇവിഎം (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ)
2. വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ).
ബാലറ്റ് യൂണിറ്റിലെ ബട്ടൺ അമർത്തി വോട്ടു ചെയ്യുന്നതോടെ വിവിപാറ്റ് യന്ത്രത്തിനുള്ളിൽ ഒരു രസീത് വരും. ആ രസീതിൽ ആർക്കു വോട്ട് നൽകിയോ ആ സ്ഥാനാർഥിയുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവയുണ്ടാകും. 7 സെക്കന്റ് വരെ രസീത് കാണാം. തുടർന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളിലെ പെട്ടിയിലേക്കു വീഴും. രസീത് വോട്ടർക്കു കൈവശം ലഭിക്കില്ല. വോട്ടെണ്ണൽ സമയത്ത് ഒരു പോളിങ്ങ് ബൂത്തിലെ വിവിപാറ്റ് രസീതുകളും പോൾ ചെയ്യപ്പെട്ട വോട്ടുകളും ഒത്തുനോക്കാനാണു തീരുമാനം.