ആശുപത്രിയിൽ കഴിയുന്ന അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും, ഉമ്മയുടെ ആരോഗ്യനില തൃപ്തികരം. രാവിലെ 11 നും രാത്രി ആറിനും ഇടയില്‍ 34 കിലോമീറ്റര്‍ ചുറ്റികയുമായി ബൈക്കില്‍ സഞ്ചരിച്ച് കൊലകള്‍. കൊലക്കു ശേഷം ബാറിലെത്തി മദ്യപിച്ച് തിരിച്ചെത്തി ഫര്‍സാനയെയും അഫ്‌സാനെയും വകവരുത്തി. ; ആറു പേരും തീര്‍ന്ന് കരുതി പാഴ്‌സല്‍ മദ്യവും കഴിച്ചു.

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നുകൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന അഫാൻറെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന അഫാന്‍റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ്
പൊലീസ് ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഫാനെ സര്‍മ്മദ്ദത്തിലാക്കിയത് സാമ്പത്തികപ്രശ്‌നങ്ങളും അതിനെത്തുടര്‍ന്നുള്ള മദ്യപാനവുമെന്ന് വിലയിരുത്തല്‍. അഫാന്റെ വിശദ മൊഴി എടുക്കും. അഫാന്റെ അമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഷെമിയുടെ മൊഴി എടുക്കുമ്പോള്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് വിലയിരുത്തല്‍. അതിനിടെ നിര്‍ണ്ണായക വിവരങ്ങള്‍ കൂടി പുറത്തു വരുന്നുണ്ട്.

മദ്യപാനവും സാമ്പ്ത്തിക പ്രശ്‌നങ്ങളുമുണ്ടാക്കിയ സമ്മര്‍ദ്ദമാണ് കൂട്ടക്കൊലയ്ക്കുശേഷം ജീവനൊടുക്കാന്‍ അഫാന്‍ ശ്രമിച്ചതിനു പിന്നിലെന്നാണ് നിഗമനം. അമ്മയുള്‍പ്പെടെ ആറുപേരും മരിച്ചു എന്ന് വിചാരിച്ചാണ് അഫാന്‍ എലി വിഷം കഴിച്ചശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. അഫാന്‍ കഴിച്ച വിഷം മാരകമായിരുന്നില്ല. രാവിലെ 11 നും രാത്രി ആറിനും ഇടയില്‍ 34 കിലോമീറ്റര്‍ ചുറ്റികയുമായി ബൈക്കില്‍ സഞ്ചരിച്ചായിരുന്നു കൊലപാതകങ്ങളെല്ലാം.

വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലെ ഒന്നാം നിലയിലെ മുറിയില്‍ വച്ച് അമ്മ ഷെമിയെയാണ് അഫാന്‍ ആദ്യം ആക്രമിച്ചതെന്നാണ് പോലീസ് നിഗമനം. കഴുത്തില്‍ ഷാള്‍ മുറുക്കുകയായിരുന്നു. ബോധരഹിതയായപ്പോള്‍ ഷെമി മരിച്ചെന്ന് കരുതി മുറി പൂട്ടിയിട്ട ശേഷം അഫാന്‍ പുറത്തേക്ക് പോയി. ഉച്ചയ്ക്ക് പാങ്ങോടുള്ള പിതാവിന്റെ അമ്മ സല്‍മാബീവിയെ വീട്ടിലെത്തി കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്നു. തുടര്‍ന്ന് പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ ചുള്ളാളം എസ്എല്‍പുരത്തെ വീട്ടിലെത്തി കൊലപ്പെടുത്തി. മൂന്ന് കൊലപാതകങ്ങള്‍ക്കു ശേഷം ബാറിലെത്തി മദ്യപിച്ചശേഷം തിരിച്ചെത്തിയാണ് ഫര്‍സാനയെയും അഫ്‌സാനെയും അഫാന്‍ കൊലപ്പെടുത്തിയത്.

അമ്മ ഷെമി മരിച്ചെന്ന് ഉറപ്പാക്കാന്‍ ചുറ്റിക ഉപയോഗിച്ച് വീണ്ടും തലയ്ക്കടിച്ചു. തുടര്‍ന്ന് വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. മൂന്നു ബന്ധുക്കളെ കൊന്നശേഷം വേഷംമാറി കറുത്ത ഷര്‍ട്ടുമിട്ടാണ് അഫാന്‍ ബാറിലെത്തിയത്. കാമുകിയെയും അനുജനെയും കൊലപ്പെടുത്തിയശേഷം കുളിച്ച് മറ്റൊരു ഷര്‍ട്ടുമിട്ടാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. തലയ്ക്കടിച്ചപ്പോള്‍ രക്തംചീറ്റി ദേഹത്തായതിനാലാണ് ഷര്‍ട്ട് മാറിയത്. ഉമ്മയടക്കം നാലുപേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷമാണ് പ്രതി ബാറില്‍ പോയത്. വെഞ്ഞാറമൂട്ടിലെ ബാറില്‍ 10 മിനിറ്റ് ചെലവഴിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായും മദ്യം വാങ്ങി വീട്ടിലെത്തി ഫര്‍സാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം ആ മദ്യവും കഴിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് കൈമാറി . അഫാന്റെ ഗൂഗിള്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന്‍ സൈബര്‍ പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. നാളുകളായി കൂട്ട ആത്മഹത്യയെ കുറിച്ച് കുടുംബം ആലോച്ചിരുന്നതായാണ് അഫാന്‍ മൊഴി നല്‍കിയത്. ഇതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞിരുന്നുവെന്നാണ് മൊഴി. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഫോണ്‍ അടക്കം പരിശോധിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന അഫാന്റെ വിശദമായ മൊഴിയെടുക്കാന്‍ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. രാത്രി മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൊഴി എടുക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല അഫാന്‍.

കൂട്ടക്കൊലയക്ക് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ആറുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് ഇന്നലെ കയറിച്ചെന്ന അഫാനെ ചുറ്റിപ്പറ്റി ഇപ്പോഴും ഒരുപാട് സംശയങ്ങൾ ബാക്കിയാണ്. ഗൾഫിലുള്ള ബാപ്പയുടെ കടം തീർക്കാൻ പണം തരാത്തതിന്റെ പ്രതികാരമായാണ് ബന്ധുക്കളെ കൊന്നതെന്നായിരുന്നു അഫാൻ നേരത്തെ നൽകിയ മൊഴി.

ഈ മൊഴിക്കപ്പുറം രണ്ടാം ദിവസം അന്വേഷണം അഫാൻറെ ഇടപാടുകളെ ചുറ്റിപ്പറ്റിയാണ്. കോളേജ് പഠനം പൂർത്തിയാക്കാത്ത അഫാന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. നിത്യചെലവിന് പോലും മറ്റ് പലരെയും ആശ്രയിക്കുന്നു. ബന്ധുക്കളോടെല്ലാം ആവശ്യപ്പെട്ട പണം എന്തിന് വേണ്ടിയാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

അഫാൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കലാണ് കേസിൽ ഇനി നിർണ്ണായകം. അതിക്രൂരമായി ചുറ്റികയുമായി ഓടിനടന്ന് ഏറ്റവും പ്രിയപ്പെട്ടവരെ കൊല്ലുന്ന മാനസികനിലയിലേക്ക് എങ്ങനെ അഫാൻ എത്തിയെന്നാണ് അറിയേണ്ടത്. അഫാൻറ രക്തപരിശോധനാഫലമാണ് പ്രധാനം. കൊലപാതകപരമ്പര പൂർത്തിയാക്കിയശേഷം അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോയത് പരിചയമുള്ള ശ്രീജിത്തിൻറെ ഓട്ടോയിലാണ്. അഫാന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് പറയുന്നു.
കൊലപാതകത്തിന്റെ കാരണമടക്കം എല്ലാമറിയുന്നത് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ്മ മാത്രമാണ്. പക്ഷെ ചികിത്സയിലായതിനാൽ ഉമ്മയുടെ മൊഴിയെടുക്കാനായിട്ടില്ല. ഇനി കാര്യങ്ങൾ പറയേണ്ട ഏക വ്യക്തി അഫാനാണ്. ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം കസ്റ്റഡിയിലെടുത്ത് അഫാനെ ചോദ്യം ചെയ്താൽ മാത്രമാകും കേരളം നടുങ്ങിയ കൂട്ടക്കൊലയിലെ ചുരുളഴിയൂ.

Top