ഒരു കട്ടിലിന് ഇത്ര വിലയോ? ട്വിറ്ററിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു പരസ്യത്തിലാണ് ഒരു ദേശി ചാർപ്പായയ്ക്ക് 990 ഓസ്ട്രേലിയൻ ഡോളർ (55,000 രൂപ) വിലയിട്ടിരിക്കുന്നത്. പരന്പരാഗത ഇന്ത്യൻ ചാർപ്പായ എന്ന പേരിൽ പടവും കട്ടിലിന്റെ വിവരണങ്ങളുമടക്കമാണ് പരസ്യം. സത്യത്തിൽ ഈ ചാർപ്പായ ഇന്ത്യൻ നിർമിതമല്ല. 2010ൽ ബ്ലൂർ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ആദ്യമായി ചാർപ്പായ കാണുന്നത്. അതിൽ കിടന്നു രസം പിടിച്ച ബ്ലൂർ കട്ടിലിന്റെ നിർമാണ സാങ്കേതികത്വം മനസിലാക്കിയാണ് നാട്ടിലേക്കു മടങ്ങിയത്. അവിടെ ചെന്ന് മൂന്നു കട്ടിലുകൾ ഉണ്ടാക്കിയ ബ്ലൂർ ഒന്ന് സ്വന്തം ആവശ്യത്തിനെടുക്കുകയും ഒന്ന് സുഹൃത്തിനു നൽകുകയും ഒന്ന് വില്പനയ്ക്കു വയ്ക്കുകയുമായിരുന്നു. നിർമാണസാമഗ്രികളുടെ വിലയേക്കാൾ അതു നിർമിക്കാനെടുത്ത സമയത്തിനാണ് താൻ വിലയിട്ടതെന്നാണ് ബ്ലൂറിന്റെ ന്യായം. ഒരു കട്ടിൽ നിർമിക്കുന്നതിനായി ഒരാഴ്ച ചെലവിട്ടത്രേ. ദേശി ഉത്പന്നങ്ങളുടെ വിദേശ പരസ്യങ്ങൾ മുന്‍പും വൈറലായിട്ടുണ്ട്. ഒരു പഴഞ്ചൻ മിസ്വാക് ടൂത്ത്ബ്രഷ് 300 രൂപയ്ക്ക് ഓണ്‍ലൈനിൽ വിറ്റത് മുന്‍പ് വാർത്തയായിരുന്നു.
കയർ കട്ടിലിന് വില 55,000 രൂപ; ഇന്ത്യന്‍ കട്ടില് വില്‍ക്കുന്നത് വിദേശി
Tags: viral charpoy