കോട്ടയം: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് കയറാമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മല ചവിട്ടാനെത്തിയ രഹ്ന ഫാത്തിമ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വ്രതമെടുത്ത് വിശ്വാസത്തോടെയാണ് താന്‍ മല ചവിട്ടാനെത്തിയതെന്ന് രഹ്ന പറയുമ്പോള്‍ രഹനയ്‌ക്കെതിരെ തെളിവുകള്‍. രഹന ശബരിമലയില്‍ പ്രവേശിക്കാനെത്തിയത് കൃത്യമായ ഗൂഢാലോചനയോടെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ പ്രമുഖ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.മല കയറുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വാഗമണ്ണില്‍ രഹസ്യ ഡേറ്റിംഗ് പാര്‍ട്ടിയില്‍ മദ്യവും ലഹരിയും മാംസവും അടക്കം ഉപയോഗിച്ചെന്നാണ് വാര്‍ത്തകള്‍. ഇതിനും ശേഷമാണ് കഴിഞ്ഞ 19 ന് മലകയറാന്‍ സന്നിധാനത്ത് എത്തിയത്.
വാഗമണ്ണില്‍ നടന്ന പാര്‍ട്ടിയുടെ അവസാനമാണ് രഹന മലയ്ക്ക് പോകുന്ന തീയതി ഉറപ്പിച്ചത്. രഹനയ്ക്കൊപ്പം മലകയറാന്‍ നൂറിലേറെ ആക്ടിവിസ്റ്റുകളായ യുവതികളും വാഗമണ്ണിലെ ക്യാമ്പിലെത്തിയിരുന്നുവെന്നും പിന്നീട് രഹ്ന തിരിച്ച് വന്നതിന് ശേഷം കയറാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇവരെല്ലാം ആദ്യ ദിനം തന്നെ സന്നിധാനത്തേയ്ക്ക് പോകാന്‍ തയ്യാറെടുത്തിരുന്നെങ്കിലും, രഹന പോയി എത്തിയ ശേഷമുണ്ടാകുന്ന പ്രത്യാഘാതം അറിഞ്ഞശേഷം മതി ബാക്കിയുള്ള നടപടികളെന്നായിരുന്നു തീരുമാനം.
https://www.youtube.com/watch?v=-UhkLMVAncg
ആക്ടിവിസ്റ്റുകളുടെ രഹസ്യഗ്രൂപ്പായ ഡേറ്റിംഗം എ കളര്‍ഫുള് ഡിലൈറ്റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 13 മുതല്‍ 16 വരെ വാഗമണ്ണിലെ രഹസ്യ സങ്കേതത്തില്‍ ഡേറ്റിംഗ് കൂട്ടായ്മ സംഘടിപ്പിച്ചത്. വനിതാ ആക്ടിവിസ്റ്റുകളും യുവാക്കളും അടങ്ങുന്ന അഞ്ഞൂറിലേറെ ആളുകളാണ് രഹസ്യ ഗ്രൂപ്പില്‍ ഉള്ളത്. ഈ ഗ്രൂപ്പില്‍ ആക്ടിവിസ്റ്റുകള്‍ക്കും, ഇത്തരം കൂട്ടായ്മയില്‍ അംഗമായവര്‍ക്കും മാത്രമാണ് പ്രവേശനം. ഫെയ്‌സ്ബുക്കിലെ മറ്റ് ആളുകള്‍ക്ക് ഈ ഗ്രൂപ്പ് കാണാമെങ്കിലും, ഈ ഗ്രൂപ്പിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ പോസ്റ്റ് കാണാനോ സാധിക്കില്ല.