മോസ്‌കോ: റഷ്യയില്‍ 13 കാരിയായ മകളുടെ കന്യകാത്വം ധനികന് വില്‍ക്കാന്‍ ശ്രമിച്ച് മാതാവ് അറസ്റ്റിലായി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഗ്‌ളാഡ്കിക്ക് എന്ന 35 കാരിയെയാണ് മകളുടെ ആദ്യരാത്രി വില്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മകളുടെ ആദ്യ രാത്രി വില്‍ക്കാനുള്ള അമ്മയുടെയും കൂട്ടുകാരിയുടെയും നീക്കം ഡിറ്റക്ടീവുകളാണ് പുറത്ത് കൊണ്ടുവന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആദ്യരാത്രി 11 ലക്ഷം രൂപയ്ക്ക് അടുത്ത വിലയ്ക്ക് വില്‍ക്കാന്‍ ലക്ഷ്യമിട്ട് ഇടപാടുകാരനായ പണക്കാരനെ തേടി ചെല്യാബിന്‍സ്‌ക്കില്‍ നിന്നും മോസ്‌ക്കോയിലേക്കാണ് ഇരുവരും പെണ്‍കുട്ടിയുമായി എത്തിയത്. എന്നാല്‍ തങ്ങളുടെ മുന്നില്‍ എത്തിയത് ഡിറ്റക്ടീവുകളാണെന്ന് മാതാവും കൂട്ടുകാരിയും അറിഞ്ഞിരുന്നില്ല. മകളെ ലൈംഗികതയ്ക്ക് ഉപയോഗിച്ച് തങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന ഒരു പണക്കാരനെ തേടിയാണ് മോസ്‌കോയില്‍ എത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഇക്കാര്യം ഇവര്‍ പറയുന്നതിന്റെ വീഡിയോ റഷ്യന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിടുകയും ചോദ്യം ചെയ്യലില്‍ മാതാവും കൂട്ടുകാരിയും ഇക്കാര്യം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
മോസ്‌ക്കോയിലെ ഒരു ഫ്‌ലോട്ടിംഗ് ഭക്ഷണശാലയില്‍ ആയിരുന്നു ഇടപാടുകാരനായി സിഐഡികള്‍ എത്തിയത്. പണക്കാരനായ ബിസിനസ്സുകാരന് പെണ്‍കുട്ടിയെ വില്‍പ്പന നടത്തിയ ശേഷം ഒന്നരലക്ഷം റൂബിള്‍ സ്വീകരിക്കുകയായിരുന്നു മാതാവ് ഉന്നമിട്ടിരുന്നത്. പെണ്‍കുട്ടിയെ പിന്നീട് മോസ്‌കോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പെണ്‍കുട്ടിയെ കൂടാതെ ഗ്‌ളാഡ്കിക്കിന് ഒരു മകന്‍ കൂടിയുണ്ട്. ശരീരം വിറ്റാണ് ഇവരും കൂട്ടുകാരിയും ജീവിക്കുന്നത്.