കാട്ടാക്കട കോളജിലെ ആള്‍മാറാട്ട കേസ്; എസ്എഫ്‌ഐ നേതാവ് വിശാഖും കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവും പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട കോളജിലെ ആള്‍മാറാട്ട കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കീഴടങ്ങി. ഒന്നാം പ്രതി മുന്‍ എസ്എഫ്‌ഐ നേതാവ് വിശാഖും രണ്ടാം പ്രതി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജി. ജെ.ഷൈജു എന്നിവരാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച വിദ്യാര്‍ത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സര്‍വകലാശാലക്ക് പ്രിന്‍സിപ്പല്‍ കൈമാറിയത്. സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിന്‍സിപ്പലിനെയും സസ്‌പെന്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാട്ടാക്കട പൊലീസിന്റെ അന്വേഷണം മെല്ലെ പോകുന്നതിനിടെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹര്‍ജിയില്‍ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യ ഹര്‍ജി തള്ളിയ ശേഷമാണ് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.

Top