ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യില്ല..!! മുഖ്യമന്ത്രിക്കുമേൽ ശക്തമായ സമ്മർദ്ദം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു. മുൻ മന്ത്രിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലൻസ് നിയമോപദേശം തേടും. മുൻകൂർ പണം അനുവദിച്ചത് സർക്കാർ നയമാണെന്ന ഇബ്രാഹിം കുഞ്ഞിന്‍റെ നിലപാടിനെ തുടർന്നാണ് നിയമവിദഗ്ദ്ധരുടെ ഉപദേശം വിജിലൻസ് സംഘം തേടുന്നത്.

മുൻകൂർ പണം അനുവദിച്ചത് സർക്കാർ നയം അനുസരിച്ചാണെങ്കിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കാൻ സാധിക്കില്ലെന്നാണ് സൂചന. ഈ പണത്തിന് പലിശ കൂടി ഈടാക്കിയ സാഹചര്യത്തിൽ പൊതുഖജനാവിന് നഷ്ടമുണ്ടായതായി പറയാനും കഴിയില്ല. അതിനാൽ, അഡ്വ.ജനറൽ അടക്കമുള്ളവരുടെ നിയമോപദേശം തേടിയ ശേഷം നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് വിജിലൻസ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ ഇബ്രാഹിംകുഞ്ഞിനെതിരെ നടപടികൾ സ്വീകരിക്കാതിരിക്കാൻ ശക്തമായ സമ്മർദ്ദം മുഖ്യമന്ത്രിക്കുമേൽ ചിലർ ചെലുത്തിയെന്നാണ് വരുന്ന സൂചനകളിൽ നിന്നും മനസിലാകുന്നത്. മുസ്ലീം ലീഗിലെ മാത്രമല്ല മറ്റു പല പ്രഗത്ഭരും ഇതുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം.

പാലാരിവട്ടം പാലത്തിന്‍റ നിർമാണത്തിനായി കരാറുകാരന് മുൻകൂർപണം അനുവദിച്ചതാണ് ഇബ്രാഹിം കുഞ്ഞിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ആരോപണം. അതേസമയം, പാലം നിർമാണത്തിന് ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചതിലും അതിന്‍റെ അളവിൽ കുറവ് വരുത്തിയതിലും മുൻമന്ത്രിക്ക് എന്തെങ്കിലും പങ്കുള്ളതായി തെളിവില്ല. ഈ സാഹചര്യത്തിൽ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത് ഉചിതമാകുമോ എന്ന കാര്യത്തിൽ വിജിലൻസിനുള്ളിൽ ആശയക്കുഴപ്പമുണ്ട്.

Top