ആശങ്ക വിതച്ച് സമുദ്രോപരിതലത്തില്‍ കൂറ്റന്‍ നീര്‍ച്ചുഴി; പിന്നാലെ ചുഴലിക്കാറ്റും; ഇത് അത്യപൂര്‍വ പ്രതിഭാസം  

 

 

സാന്‍ റെമോ: ഇറ്റലിയിലെ സാന്‍ റെമോയില്‍ ആശങ്ക വിതച്ച് കടലില്‍ കൂറ്റന്‍ നീര്‍ച്ചുഴി. ഈ അത്യപൂര്‍വ പ്രതിഭാസം രൂക്ഷമായ ചുഴലിക്കാറ്റിനും വഴിവെച്ചു. പൊടുന്നനെ സമുദ്രാപരിതലത്തില്‍ കൂറ്റന്‍ നീര്‍ച്ചുഴി രൂപപ്പെടുകയായിരുന്നു.  ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ അപൂര്‍വ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ ചുഴലിക്കാറ്റ് സാന്‍ റെമോ നഗരത്തില്‍ കനത്തനാശം വിതയ്ക്കുകയും ചെയ്തു. കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. അതേസമയം ആളപായമുള്ളളതായി റിപ്പോര്‍ട്ടില്ല. ഇതേതുടര്‍ന്ന് കടല്‍തീരത്തേക്ക് ആരെയും കടത്തിവിടുന്നില്ല. സമുദ്രോപരിതലത്തില്‍ കൂറ്റന്‍ കുഴല്‍ മാതൃകയില്‍ ഉണ്ടാകുന്ന പ്രത്യേക പ്രതിഭാസമാണ് നീര്‍ച്ചുഴി അഥവാ വാട്ടര്‍സ്പൗട്ട്. മേഘങ്ങളും മഞ്ഞും ചേര്‍ന്ന് സമുദ്രോപരിതലത്തില്‍ നിന്ന് വായുവില്‍ ചുഴിതീര്‍ക്കുന്നതാണിത്. ഇവ അഞ്ച് മുതല്‍ 10 മിനിട്ട് വരെ നീണ്ടുനില്‍ക്കും.

Top