മൊബൈല്‍ ചാറ്റിംഗ് ആപ്ലിക്കേഷന്‍ വാട്സ്ആപ്പ് നിശ്ചലം. ലോകത്തുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സം നേരിട്ടതോടെയാണ് വിഷയം ചര്‍ച്ചയാവുന്നത്. വാട്സ്ആപ്പ് നിശ്ചലമായതായി കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ ഉപഭോക്താക്കളാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യയ്ക്ക് പുറമേ മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പിലെ പലപ്രദേശങ്ങളിലും വാട്സ്ആപ്പ് നിശ്ചലമായിട്ടുണ്ട്. #whatsappdown എന്നപേരില്‍ ഹാഷ് ടാഗ് പ്രചാരണവും നടന്നുവരുന്നുണ്ട്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്നില്ലെന്നും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്.
Tags: whatsapp down