വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്ധമാന് പാകിസ്താന്‍ കസ്റ്റഡിയിലായിരിക്കെ ക്രൂരമായ പീഡനങ്ങളേറ്റെന്ന് റിപ്പോര്‍ട്ടുകള്‍. ദാഹിച്ചപ്പോള്‍ കുടിക്കാന്‍ വെള്ളം പേലും നല്‍കാതെ മാനസികമായി തളര്‍ത്തി. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി മണിക്കൂറുകളോളം സമയം ഇരിക്കാന്‍ സമ്മതിക്കാതെ നിര്‍ത്തിച്ചുവെന്നും ഉറങ്ങാന്‍ അനുവദിക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയും ചെയ്തു. ഡീബ്രീഫിങ്ങിനിടെ ഡിബ്രീഫിങ്ങിനിടെയാണ് അഭിനന്ദന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
തടവിലായ ആദ്യമണിക്കൂറുകള്‍ മാത്രമാണ് പാക്ക് വ്യോമസേന അഭിനന്ദനെ ചോദ്യം ചെയ്തുള്ളു. തുടര്‍ന്നുള്ള സമയം കരസേനയുടെ കസ്റ്റഡിയിലായിരുന്നു. ഒരു സൈനീകന്‍ ശത്രുരാജ്യത്തിന്റെ പിടിയിലാകുമ്പോള്‍ സൈനീകവിന്യാസത്തേക്കുറിച്ചും റേഡിയോ ഫ്രീക്വന്‍സിയെക്കുറിച്ചും ആദ്യം 24 മണിക്കൂറില്‍ സംസാരിക്കരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഇവ മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റുന്നതിനാണ് ഇത്തരം നീക്കം. എന്നാല്‍ അഭിനന്ദന്‍ ഇക്കാര്യങ്ങള്‍ ഒന്നും പുറത്തുപറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന് മീതെ സമ്മര്‍ദ്ദമുണ്ടായപ്പോഴാണ് അവര്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തിയത്. പിന്നീട് തങ്ങള്‍ നല്ലരീതിയിലാണ് തടവുകാരോട് പെരുമാറിയത് എന്ന് കാണിക്കുന്നതിന് വീഡിയോയും പ്രചരിപ്പിക്കുകയും ചെയ്തു. മിഗ് 21 വിമാനം തകര്‍ന്ന പാരച്യൂട്ടില്‍ രക്ഷപെടുന്നതിനിടെ അഭിനന്ദന്‍ എഫ് 16 വിമാനം താഴേക്ക് പതിക്കുന്നത് കണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. തങ്ങളുടെ വിമാനം തകര്‍ന്നില്ലെന്നാണ് പാക്ക് വാദം.