റോഡിലെ യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് യുവതി വഴിയരികില്‍ പ്രസവിച്ചു. ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഇതിനും മുമ്പും ഇവിടെ ഇത്തരത്തിലൊരു സംഭവം ഉണ്ടായിരുന്നു. സമീപത്തെ കടക്കാരാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രസവിച്ച യുവതിയോട് മുതിര്‍ന്ന സ്ത്രീകള്‍ സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ യുവതിക്ക് പ്രസവവേദന തോന്നുകയായിരുന്നു. യുവതി ഉടന്‍ തന്നെ താന്‍ ധരിച്ചിരുന്ന പാന്റ്‌സ് ഊരി വഴിയില്‍ പ്രസവിക്കുകയായിരുന്നു. കുട്ടി അപ്പോള്‍ തന്നെ പുറത്തു വരികയും കരയുകയും ചെയ്തു. ഇതെല്ലാം കണ്ട് ഞെട്ടിനില്‍ക്കുകയായിരുന്നു വഴിയാത്രക്കാര്‍. യുവതി പ്രസവിച്ച സ്ഥലത്ത് അപ്പോഴേക്കും രക്തം ഒഴുകുകയും ചെയ്തു. ആദ്യം മടിച്ചു നിന്ന സ്ത്രീകള്‍ തുടര്‍ന്ന യുവതിയെ സഹായിക്കാനായി എത്തി. നിലത്ത് കിടന്നിരുന്ന കുഞ്ഞിനെ മാറ്റി കിടത്താന്‍ മുതിര്‍ന്ന സ്ത്രീകളിലൊരാള്‍ സഹായിച്ചു. അവര്‍ യുവതിയെ കാര്‍ഡ് ബോര്‍ഡ് പേപ്പര്‍ വിരിച്ച് അതില്‍ ഇരുത്താനും സഹായിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ എത്തുന്നതുവരെ മുതിര്‍ന്ന സ്ത്രീ യുവതിയെ സഹായിച്ചു. പലരും യുവതിയെ സഹായിക്കാനായി മുന്നോട്ട് വന്നു. മെഡിക്കല്‍ സംഘം എത്തിയ ഉടന്‍ തന്നെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുവതിയെ ആശുപത്രിയില്‍ കിടത്തുകയും ചെയ്തു.
യുവതി നടുറോഡില്‍ പ്രസവിച്ചു; സഹായ ഹസ്തവുമായി വഴിയാത്രക്കാര്‍
Tags: woman delivery