പ്രാകൃത ശിക്ഷാരീതികള്‍ നടപ്പാക്കുന്നതില്‍ കുപ്രസിദ്ദയിാര്‍ജ്ജിച്ച ഇന്തോനേഷ്യയില്‍ മുസിലം ശരിയത് നിയമം നടപ്പാക്കിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ചാട്ടവാര്‍ കൊണ്ട് ഒരു സ്ത്രീയെ പരസ്യമായി അടിക്കുന്നതിന്റെയും അത് കണ്ട് ആഹ്ലാദിക്കുന്ന ജനക്കൂട്ടത്തിന്റെയും വിഡിയോകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലും വാര്‍ത്തയായിരിക്കുന്നത്.
പൊക്കിക്കെട്ടിയ സ്റ്റേജില്‍ വെള്ളവസ്ത്രം ധരിച്ചിരിക്കുന്ന സ്ത്രീയെ മുഖം മറച്ചിരിക്കുന്ന ഒരു പുരുഷന്‍ ചാട്ടവാര്‍ കൊണ്ട് മര്‍ദിക്കുന്ന ചിത്രമാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മുട്ടുകുട്ടി നിര്‍ത്തിയാണ് സ്ത്രീയെ ചാട്ടവാര്‍ കൊണ്ട് അടിക്കുന്നത്. കുറ്റവാളിയാണെന് വിധിയെഴുതിയ സ്ത്രീയുടെ മുഖവും പിങ്ക് തുണിക്കഷണം കൊണ്ട് മറച്ചിട്ടുണ്ട്. സ്ത്രീയെ ശിക്ഷിക്കുന്നതു കാണാന്‍ നിരവധിയാളുകളാണ് സ്റ്റേജിനു താഴെ കൂട്ടം കൂടി നില്‍ക്കുന്നത്. ശരിയത് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീയെ ചാട്ടവാര്‍ കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്താന്‍ തിക്കും തിരക്കും കൂട്ടുകയാണ് ജനക്കൂട്ടം.
മുഖം മറച്ച പുരുഷന്റെ മര്‍ദനത്തില്‍ സ്ത്രീ ഓരോ തവണ നിലവിളിക്കുമ്പോഴും അതിനനുസരിച്ച് ജനക്കൂട്ടം ആര്‍പ്പു വിളിക്കുന്നത് കാണാം. വേദനയില്‍ നിന്നു രക്ഷപ്പെടുന്നതിന് ഇരുകൈകളും ഉപയോഗിച്ച് സ്ത്രീ തന്റെ പുറത്ത് തടവുകയും ചെയ്യുന്നുണ്ട്. അഞ്ചു തവണ ചാട്ടവാര്‍ അടി കൊണ്ട സ്ത്രീ അപ്പോഴേയ്ക്കും തളര്‍ന്നും സ്റ്റേജില്‍ വീഴുകയായിരുന്നു. സ്റ്റേജില്‍ മുഖം മറച്ച പുരുഷനൊപ്പം മറ്റു മൂന്നു പുരുഷന്മാര്‍ കൂടി നില്‍ക്കുന്നത് കാണാം. പാരാമെഡിക്കല്‍ വേഷത്തില്‍ നിന്നിരുന്ന പുരുഷന്മാരാണ് ബോധം കെട്ടു വീണ സ്ത്രീയെ എടുത്തു കൊണ്ടു പോയത്.
2015 ഡിസംബറില്‍ എടുത്തതെന്നു കരുതുന്ന ഈ വീഡിയെ പുറത്തുവിട്ടിരിക്കുന്നത് പത്രപ്രവര്‍ത്തകനായ തരെക് ഫത്താ ആണ്. ഇന്ത്യോനേഷ്യയിലെ അസെക് പ്രവിശ്യയില്‍ ഇപ്പോഴും ശരിയത്ത് നിയമമാണ് ശക്തമായി പിന്തുടരുന്നത്. അതേസമയം സ്ത്രീ ചെയ്ത കുറ്റം എന്താണെന്ന് വീഡിയോയില്‍ വെളിപ്പെടുത്തുന്നില്ല. അസെക് പ്രവിശ്യയിലെ ഒരു മോസ്‌കിനു മുന്നിലാണ് സ്റ്റേജ് കെട്ടി സ്ത്രീയെ പരസ്യമായി ശിക്ഷിക്കുന്നതെന്ന് വ്യക്തമാണ്.
ഇത് സൗദി അറേബ്യയോ ഇറാനോ അല്ല. ശരിയത് നിയമം നടപ്പാക്കുന്ന ഇന്തോനേഷ്യയിലെ അസെക് പ്രവിശ്യയാണ്. ചാട്ടവാറടി പബ്ലിക് എന്റര്‍ടൈന്മെന്റ് ആയിക്കാണുന്നയിടം; എന്ന അടിക്കുറിപ്പോടെയാണ് തരെക് ഫത്താ വീഡിയോ പുറത്തു വിട്ടത്.
കഴിഞ്ഞാഴ്ച മറ്റൊരു ഇന്തോനേഷ്യന്‍ സ്ത്രീ 26 ചാട്ടവാറടിക്ക് വിധേയയാകുന്ന വീഡിയോ ലോകം മുഴുവന്‍ കണ്ടതാണ്. വിവാഹബന്ധത്തിനു പുറമേ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധം ആരോപിച്ചാണ് സ്ത്രീയെ ശിക്ഷിച്ചത്. സ്ത്രീക്കൊപ്പം തന്നെ ആരോപണ വിധേയനായ പുരുഷനേയും ചാട്ടവാര്‍ കൊണ്ട് അടിച്ചിരുന്നു. നിസാര കാര്യങ്ങള്‍ക്കു പോലും ഇത്തരം ക്രൂര ശിക്ഷകള്‍ നടപ്പാക്കുന്നത് ചില മുസ്ലിം രാജ്യങ്ങളുണ്ട് എന്നും തരെക് ഫത്താ കുറിക്കുന്നു. ചിലയിടങ്ങളില്‍ പുരുഷന്മാരുടെ അകമ്പടിയില്ലാതെ സ്ത്രീ തനിയെ പുറത്തിറങ്ങിയാല്‍ പോലും ഇങ്ങനെ ശിക്ഷിക്കപ്പെടും. ഏതായാലും ഇന്തോനേഷ്യന്‍ സ്ത്രീക്ക് ചാട്ടവാറടി കൊള്ളുന്ന വീഡിയോ പുറത്തായതോടെ ഇതിനെതിരേ കടുത്ത പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.
https://youtu.be/rPq9vxk2Jic