മദ്യലഹരിയില്‍ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകനെ വെട്ടിക്കൊന്ന വൃദ്ധയ്ക്ക് പോലീസ് നിയമസഹായം നല്‍കും. ദരിദ്രയായ സ്ത്രീ നിവൃത്തിയില്ലാതെ മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നും അവരെ നിയമത്തിനകത്തുനിന്നും പരമാവധി സഹായിക്കുമെന്നും പോലീസ് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ സക്കാവയല്‍ ഗ്രാമത്തിലെ സ്ത്രീ ഇപ്പോള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇവരുടെ 45 വയസുകാരനായ മകന്‍ പത്തൊമ്പതുകാരിയായ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മകനെ തടയാന്‍ വൃദ്ധ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ വെട്ടുകത്തികൊണ്ട് മകനെ കൊലപ്പെടുത്തുകയായിരുന്നു. വൃദ്ധയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം. സ്ത്രീ ഏതു സാഹചര്യത്തിലാണ് കൊല നടത്തിയതെന്നും അവരുടെ പൂര്‍വ പശ്ചാത്തലം എന്താണെന്നും മനസിലാക്കിയാണ് പോലീസ് കേസ് ദുര്‍ബലമാക്കാന്‍ തീരുമാനിച്ചത്. സ്ത്രീയ്ക്ക് വേണ്ട എല്ലാ സഹായവും നല്‍കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം കേസുകളില്‍ പ്രതിയെ വെറുതെവിടാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് അഭിഭാഷകനും പറയുന്നു. സ്വയംരക്ഷാര്‍ഥം കൊല നടത്തിയതാണെന്ന് തെളിയിക്കാനായാല്‍ കോടതി പ്രതിയെ വെറുതെവിടും. മാത്രമല്ല, പ്രതിക്കെതിരെ ശക്തമായ വാദം പ്രോസിക്യൂഷന്‍ നടത്തില്ല. അന്വേഷണസംഘവുമായി ആലോചിച്ച് വേണ്ടതു ചെയ്യുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകനെ കൊന്ന വൃദ്ധയ്ക്ക് നിയമസഹായമെന്ന് പോലീസ്
Tags: woman murder case