മുംബൈ : കാലങ്ങള്‍ നീളുന്ന കഠിന പരിശ്രമമാണ് ഓരോ കായികതാരത്തെയും നാഴിക കല്ലുകള്‍ താണ്ടാന്‍ പരുവപ്പെടുത്തുന്നത്. ഇത്തരത്തില്‍ വിവിധ കായിക ഇനങ്ങളില്‍ താരങ്ങള്‍ കുറിക്കുന്ന ചരിത്ര നേട്ടങ്ങള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്യും. സമൂഹ മാധ്യമങ്ങളിലൂം അവ വന്‍ തോതില്‍ പങ്കുവെയ്ക്കപ്പെടും. ഈ കീഴ്‌വഴക്കങ്ങള്‍ക്ക് ബദലായി ഇപ്പോള്‍ പിഴയ്ക്കുന്ന ചാട്ടങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ലെസ്ലി ഗോയിന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടുകാരി ഒരു വീഡിയോ പങ്കുവെച്ചു. ഡൈവിങ് ബോര്‍ഡില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് ചാട്ടം പിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു ലക്ഷത്തിലേറെ റീട്വീറ്റുകളും മൂന്ന് ലക്ഷത്തിലേറെ ലൈക്കുകളുമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ചിരിയുണര്‍ത്തുന്ന ദൃശ്യങ്ങള്‍ ലെസ്ലി പോസ്റ്റ് ചെയ്തതിന് പിന്നാലെ സമാന രീതിയിലുള്ള വീഡിയോകള്‍ ട്വിറ്ററില്‍ നിറയുകയാണ്. ഡൈവര്‍മാര്‍ തന്നെ തങ്ങള്‍ക്ക് പറ്റിയ അബദ്ധങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്ത് രംഗത്തെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.
So this girl I volunteer with showed me this video last week of her leg giving out during a HS dive competition and I now watch regularly when i need a laugh pic.twitter.com/UalGTUeb9C
— Lesley Goynes (@lesleygoynes) December 2, 2017