
നിലവില്‍ കണ്ണൂര്‍ എസിപിയായ യതീഷ് ചന്ദ്ര അഴീക്കലില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ പരസ്യമായി ശിക്ഷിച്ച സംഭവത്തോടെയാണ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും വിശദീകരണം തേടിയിരുന്നു. എസ്പിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും അച്ചടക്ക നടപടി വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.