
ന്യുഡല്‍ഹി:മുസ്ലിം ജനതക്ക് എതിരെ കടുത്ത ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചിട്ടും മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒരു സഹായവും ചെയ്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു . പാക്കിസ്ഥാന്റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ മുസ്ലീങ്ങള്‍ എതിര്‍ക്കണമായിരുന്നെന്നും യോഗി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരിക്കുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളിലും യോഗി ആദിത്യനാഥ് നിരവധി വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിരുന്നു.
ശിവഭക്തരെ തടയുന്നവര്‍ക്ക് തോക്ക് കൊണ്ട് മറുപടി പറയണമെന്നും ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നുമാണ് ആദിത്യനാഥ് പറഞ്ഞത്. അരവിന്ദ് കെജ്‌രിവാളിനെയും ഒവൈസിയെയും കൊണ്ട് ഹനുമാന്‍ സൂക്തം ചൊല്ലിക്കുമെന്നും ആദിത്യനാഥ് വെല്ലുവിളിച്ചിരുന്നു.