ആര്യ അറിഞ്ഞു കാണുമോ കത്തിക്കരിഞ്ഞ മൃത ദേഹവുമായ് പോലീസ് നാട് നീളെ അലയുന്നത് ?ഏപ്രിൽ 1, രാത്രി 10 മണിക്കാണ് കന്യാകുമാരിക്ക് സമീപമുള്ള അഞ്ചുഗ്രാമം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുഴയരികിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിയഞ്ചിനും മുപ്പതിനുമിടയില്‍ പ്രായം തോന്നിക്കുന്ന യുവാവെന്നല്ലാതെ തിരിച്ചറിയാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു . മൃതദേഹം പരിശോധിച്ച തമിഴ്നാട് പൊലീസിന് ആകെ കിട്ടിയത് ഒരേയൊരു തുമ്പ് മാത്രമായിരുന്നു. ആര്യ, യു ഒണ്‍ലി ഇന്‍ മൈ ഹാര്‍ട് എന്ന് മൃതദേഹത്തിന്റെ വലത് കയ്യില്‍ ഇംഗ്ളീഷില്‍ പച്ചകുത്തിയിരിക്കുന്നു.ഇതു വായിച്ച തമിഴ്നാട് പൊലീസിനുള്ളത് രണ്ട് വിലയിരുത്തലുകളാണുള്ളത് . ഒന്ന്, ആര്യ എന്ന പേരുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവാകാം മരിച്ചത്. രണ്ട്, ആര്യ എന്ന പേര് തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകാറില്ല, മലയാളികള്‍ക്കാണ് കൂടുതല്‍. അതിനാല്‍ ഈ യുവാവും യുവാവ് പ്രണയിക്കുന്ന പെണ്‍കുട്ടിയും മലയാളികളാവാം.ഇതോടെ അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് തമിഴ്നാട് പൊലീസ്. ഈ മരണത്തിന്റെയും കയ്യിലെ പച്ചകുത്തിയതിന്റെയും വിവരം പരമാവധി ജനങ്ങളിലെത്തിക്കണം. കയ്യില്‍ എഴുതിയിരിക്കുന്ന പേരിന്റെ ഉടമയായ ആര്യ എന്ന പെണ്‍കുട്ടിയോ അവരെ പരിചയമുള്ള ആരെങ്കിലും ഈ വാര്‍ത്ത അറിയുന്നുണ്ടങ്കില്‍ പൊലീസുമായി ബന്ധപ്പെടണം. എങ്കില്‍ മാത്രമേ ഈ കൊല്ലപ്പെട്ട യുവാവ് ആരാണെന്ന് കണ്ടെത്താനാവൂ.വിവരം അറിയിക്കേണ്ട നമ്പറുകള്‍: 09840526474(കന്യാകുമാരി ഡിവൈ.എസ്.പി), 09498101905(ഡിവൈ.എസ്.പി. സ്പെഷ്യല്‍ ബ്രാഞ്ച്), 9498194260 (എസ്. ഐ, അഞ്ചുഗ്രാമം).
ആര്യയെ മനസ്സിൽ സൂക്ഷിച്ച് ആ മനുഷ്യ ജീവൻ യാത്രയായി; ആര്യ അറിഞ്ഞു കാണുമോ ഈ വാർത്ത..?
Tags: russian youth suicide