ഡെലിവറി ബോയ് അഹിന്ദുവായതിനാൽ മോദി ആരാധകന്‍ ഓര്‍ഡര്‍ റദ്ദാക്കി; കിടിലന്‍ മറുപടിയുമായി സൊമോറ്റോ

ന്യൂഡല്‍ഹി: രാജ്യമാകെ വര്‍ഗ്ഗീയത പടര്‍ന്നുപിടിക്കുകയാണ്. മതത്തിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ തെരുവില്‍ ക്രൂരമായി കൊല്ലപ്പെടുന്ന നാളുകളാണ് കന്നുപോകുന്നത്. വിദ്യാസമ്പന്നരെന്നോ നിരക്ഷരരെന്നോ വ്യത്യാസമില്ലാതെ വിദ്വേഷം വളരുകയാണ് ഇതിന് അവസാന ഉദാഹരണമാണ് ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഭക്ഷണത്തിന്റെ ഓര്‍ഡര്‍ റദ്ദാക്കിയ മോദി ആരാധകന്റെ നടപടി.

എന്നാല്‍ മോദി ആരാധകന് ചുട്ടമറുപടിയുമായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമോറ്റോ രംഗത്തെത്തി. സൊമോറ്റോയുടെ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്വിറ്ററിലൂടെയാണ് ഒരു ഉപഭോക്താവ് താന്‍ സൊമോറ്റോക്ക് നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കിയതിന്റെ കാരണം പങ്കുവെച്ചത്. ‘എന്റെ ഭക്ഷണം എത്തിക്കുന്നതിനായി ഒരു അഹിന്ദുവിനെയാണ് അവര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഞാന്‍ സൊമാറ്റോയെ ബന്ധപ്പെട്ടപ്പോള്‍ ആളെ മാറ്റാനാവില്ലെന്നും ഓര്‍ഡര്‍ റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു.’ പണം തിരിച്ച് തന്നില്ലെങ്കിലും ആ ഭക്ഷണം തനിക്ക് വേണ്ടെന്ന് താന്‍ അവരോട് പറഞ്ഞെന്നും അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഇതിന് മറുപടിയായി സൊമാറ്റോ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ഭക്ഷണത്തിന് മതമില്ല, അത് തന്നെ ഒരു മതമാണ് എന്നായിരുന്നു. അമിത് ശുക്ലക്ക് നല്‍കിയ ഈ മറുപടിക്ക് സാമൂഹിക മാധ്യമങ്ങളിലും മറ്റും സൊമോറ്റോയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ച്ക്കൊണ്ടിരിക്കുന്നത്. സൊമോറ്റോയുടെ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയലിന്റെ ട്വീറ്റിനും ലഭിച്ചു ഏറെ കൈയടി. ഇന്ത്യയെ കുറിച്ചും പ്രിയപ്പെട്ട ഉപഭോക്താക്കളെ കുറിച്ചും പങ്കാളികളെ കുറിച്ചും ഏറെ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പേരില്‍ ബിസിനസില്‍ എന്തെങ്കിലും നഷ്ടമുണ്ടാകുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നില്ലെന്നും ദീപേന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു.

Top