ബോളിവുഡ് ആഘോഷിച്ച് മറിഞ്ഞ രാവായിരുന്നു സോനം കപൂറിന്റെ വിവാഹ ദിനം. ഷാരൂഖ് ഖാനും, അനില്‍ കപൂറും,അര്ജുന് കപൂറുമൊക്കെ സജീവ സാന്നിദ്ധ്യം അറിയിച്ച രാവില്‍ പക്ഷേ ഏറ്റവും ഊര്‍ജ്ജസ്വലന്‍ രണ്‍വീര്‍ സിംഗ് ആയിരുന്നു.
മദ്യം കഴിച്ച് ഉന്മത്തനായി മൊത്തത്തില്‍ പടോസ്കിയായ അവസ്ഥയിലായിരുന്നു രണ്‍വീര്‍. മിക്ക താരങ്ങളും രാത്രി രണ്ട് മണിയോടെ ഒരു മൂലയ്ക്കൊതുങ്ങിയപ്പോള്‍ രണ്‍വീര്‍ പക്ഷേ ഫുള്‍ ഫോമിലായിരുന്നു. അതിരാവിലെ മൂന്നു മണിക്ക് അര്ജുന് കപൂറിന്റെ കൂടെ ഇന്സ്റാഗ്രാമില് ലൈവ് വരെ വന്നു പുള്ളി.
മദ്യലഹരിയിലുള്ള രണ്‍വീറിന്റെ ചിത്രം പലതവണ ഇന്സ്ടാഗ്രമില്‍ വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിലെ പരിപാടിയില്‍ രണ്‍വീര്‍ അപാരമായിരുന്നു. മൊത്തത്തില്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്ന രണ്‍വീര്‍ കാണിച്ചു കൂട്ടിയത് എന്തൊക്കെയാണെന്ന് താരത്തിനു പോലും ഓര്‍മ്മ ഉണ്ടാകാന്‍ സാധ്യതയില്ല. സത്യത്തില്‍ പറഞ്ഞാല്‍ മദ്യലഹരിയിലായിരുന്ന രണ്‍വീറായിരുന്നു ദിവസത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.