കച്ചവടം ഉഷാറാക്കാന്‍ നഗ്നമോഡലിനെ രംഗത്തിറക്കി ! പെണ്ണിനെക്കാണാന്‍ നാട്ടുകാരുടെ തിക്കിത്തിരക്കും ഒടുവില്‍ കടയുടമയ്ക്ക് കിട്ടിയത്

കൊച്ചി:ഓരോ ബിസിനസ് മേഖലയിലും വലിയ മത്സരങ്ങളാണ് നടക്കുന്നത്. സ്വന്തം മേഖലയിലുള്ള മറ്റു കച്ചവടക്കാരെ കടത്തിവെട്ടാല്‍ പല ബിസിനസുകാരും പലവിധത്തിലുള്ള തന്ത്രങ്ങളും പയറ്റാറുണ്ട്. എന്നാല്‍ ബിസിനസ് ഉഷാറാക്കാന്‍ നഗ്നമോഡലിനെ രംഗത്തിറക്കിയ തായ്‌ലന്‍ഡുകാരനായ ബിസിനസുകാരന് അവസാനം കിട്ടിയത് എട്ടിന്റെ പണി. പസണ്‍ സുക്കറോണ്‍ എന്ന ഹോട്ടലുടമായാണ് നഗ്നമോഡലിനെ ഇറക്കി പുലിവാലു പിടിച്ചത്.

ബാങ്കോക്കിലാണ് നഗ്ന മോഡല്‍ ജീവനക്കാരി ജോലി ചെയ്യുന്ന കോഫി ഷോപ്പ് സ്ഥിതി ചെയ്യുന്നത്. അരീസ സുവാനവോങ് എന്ന മോഡലാണ് കോഫി ഷോപ്പിലെ ജീവനക്കാരിയായി എത്തിയത്. സുക്കറോണിന്റെ ആദ്യ സംരംഭമായിരുന്നു ഈ കോഫി ഷോപ്പ്. മറ്റു കോഫി ഷോപ്പുകാരോടുള്ള മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് സുക്കറോണ്‍ ഇത്തരമൊരു അറ്റകൈ പ്രയോഗം നടത്തിയത്. മാര്‍ക്കറ്റിംഗിന് വേണ്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വെബ്സൈറ്റിലും ഇട്ടതോടെയാണ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. നഗ്നരായ സ്ത്രീകളെ ഷോപ്പില്‍ ഉപയോഗിച്ചു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ്ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷയോ അല്ലെങ്കില്‍ 100,000 തായ് ബാട് (3170 യുഎസ് ഡോളര്‍) പിഴയോ അടയ്ക്കേണ്ടി വരുമെന്നും പൊലീസ് പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top