സ്വന്തം ലേഖകൻ
ഭക്ഷണത്തിനു വസ്ത്രമില്ല, പിന്നെ, ഭക്ഷണം കഴിക്കുമ്പോൾ മനുഷ്യർക്കെന്തിനു വസ്ത്രം. ഈ ചിന്തയുമായി ആരംഭിച്ച നഗ്ന റസ്റ്ററണ്ടിൽ തിരക്കേറുന്നു. വേനൽക്കാലത്തെ അതിജീവിക്കുന്നതിനായാണ് വ്യത്യസ്ത ആശയവുമായി ഇവിടെ റസ്റ്ററണ്ട് ആരംഭിച്ചത്. ആളുകളുടെ കുത്തൊഴുക്കാണ് ഇവിടേക്കുള്ളതെന്ന് റെസ്റ്റോറന്റ് അധികൃതർ പറഞ്ഞു.
ഇതുവരെ റെസ്റ്റോറന്റ് സന്ദർശിച്ചവർ തന്നെ ആയിരക്കണക്കിനാണ്. പോരാത്തതിന് പ്രവേശനം ലഭിക്കാതെ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളതോ മുപ്പതിനായിരത്തിലധികം ആളുകളും. റെസ്‌റ്റോറന്റിന് ഇനി ബാക്കിയുള്ളതോ മൂന്നു മാസം കൂടിയാണ്. ഒരാഴ്ചത്തെ ഇടവേളയ്ക്കുള്ളിലാണ് ഈ വർധന എന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞയാഴ്ച ഇത് 5000 ആയിരുന്നു. ഒരു സമയം 42 പേർക്ക് മാത്രം പ്രവേശിക്കാവുന്ന റസ്‌റ്റോറന്റ് കാലാവധി പൂർത്തിയാക്കുമ്പോൾ അനേകർക്ക് നിരാശപ്പെടേണ്ടി വരും.
നഗ്‌നറെസ്‌റ്റോറന്റിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് ആയിരക്കണക്കിനു ഇ മെയിലുകളാണ് നിത്യേനെ റെസ്റ്റോറന്റ് അധികൃതരെ തേടിയെത്തുന്നത്. പ്രകൃതിദത്തമായ സൗകര്യങ്ങളും വിഭവങ്ങളും കസ്റ്റമേഴ്‌സിന് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ തുടങ്ങിയ ബുന്യാദിക്കു ലഭിച്ച സ്വീകാര്യതയിൽ അമ്പരിന്നിരിക്കുകയാണ് സംഘാകരെന്നും റിപ്പോർട്ടുകളുണ്ട്.
ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യസൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ, വൈദ്യൂതദീപങ്ങൾ, വസ്ത്രങ്ങളിൽ നിന്നുപോലും മോചിതമായ ഒരു ലോകം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹോട്ടൽ വെബ്‌സൈറ്റിൽ പറയുന്നു. റസ്‌റ്റോറന്റിൽ കഴിക്കാൻ എത്തുന്നവർക്ക് മാത്രമായിരിക്കും വസ്ത്രം അനുവദിക്കുക.ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിട്ടുണ്ട്.
പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ലൈറ്റുകളും മറ്റുമാണ് ഉപയോഗിക്കുന്നത്. തടികൊണ്ട് നിർമ്മിച്ചിട്ടുള്ള ഇരിപ്പിടങ്ങൾ മുളകൊണ്ട് മറയ്ക്കുന്നു. വസ്ത്രം ധരിച്ചും ധരിക്കാതെയും റെസ്റ്റോറന്റിൽ പ്രവേശനം സാധ്യമാണ്. വസ്ത്രം ധരിച്ചെത്തുന്നവർക്ക് അത് മാറാനുള്ള പ്രത്യേക മുറിയും ഉണ്ടാകും. മായം കലരാത്ത പുതിയ ഭക്ഷണമാകും ലഭിക്കുകയെന്ന് റെസ്റ്റോറന്റിന്റെ വെബ്‌സൈറ്റിൽ പറയുന്നു.പ്രകൃതിദത്തമെന്നാണ് ബുന്യാദി എന്ന ഹിന്ദി പദം കൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ തീർത്തും പ്രകൃതിദത്തമായ വസ്തുക്കളാണ് റെസ്റ്റോറന്റിൽ ഉപയോഗിക്കുന്നതെന്നും വെബ്‌സൈറ്റിൽ പറയുന്നു.
ബ്രേക്കിംഗ് ബാഡ് എന്ന പേരിൽ കോക്ക്‌ടെയിൽ ബാർ ആരംഭിച്ച ലോലിപോപ്പിന്റെ ആശയമാണ് പുതിയ നഗ്‌ന റെസ്റ്റോറന്റും. വേനൽക്കാലത്തു നിന്നും രക്ഷ നേടുകയും നല്ല ഭക്ഷണം ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്ഥാപകൻ സെബ് ല്യാൽ പറയുന്നു. വളരെ ശ്രദ്ധാപൂർവമാണ് നഗ്‌നവും തുറന്നതും അതിരുകളില്ലാത്തതുമായ റെസ്റ്റോറന്റ് രൂപകൽപന ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.