പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ പാകിസ്‌താനില്‍ അറസ്‌റ്റില്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിലെ സൂത്രധാരനും മുഖ്യ പ്രതിയുമായ ജെയ്‌ഷെ-ഇ-മുഹമ്മദ്‌ തലവന്‍ മൗലാനാ മസൂദ്‌ അസാറിനെ പാക്‌ അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തതായി റിപ്പോര്‍ട്ട്‌. അസാറിനൊപ്പം ഇയാളുടെ സഹോദരനെയും നിരവധി കൂട്ടാളികളെയും പാകിസ്‌താന്‍ അറസ്‌റ്റ് ചെയ്‌തതായി പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.മൗലാന മസൂദ് അസ്ഹര്‍ കസ്റ്റഡിയിലാണെന്ന വിവരം പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗഫും പിടിയിലായെന്നാണ് വിവരം. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്‌ഷെ മുഹമ്മദ് തലവനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വരുന്നത്.

പത്താന്‍കോട്ട്‌ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി മൗലാനാ മസൂദ്‌ അസറിനെ പാകിസ്‌താന്‍ കസ്‌റ്റഡിയില്‍ എടുത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്‌. അന്വേഷണത്തിന്റെ ഭാഗമായി പാകിസ്‌താനിലെ നിരവധി ജെയ്‌ഷെ-ഇ-മുഹമ്മദ്‌ ഓഫീസുകളം സര്‍ക്കാര്‍ അടച്ചുപൂട്ടി. മൂന്ന്‌ കേന്ദ്രങ്ങളില്‍ നടന്ന റെയിഡില്‍ 11 പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പത്താന്‍കോട്ട്‌ ആക്രമണത്തില്‍ പാകിസ്‌താന്‍ നടപടികള്‍ കര്‍ശനമാക്കിയതിന്റെ സൂചനകളായാണ്‌ നടപടികള്‍ വിലയിരുത്തുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മൗലാനാ മസൂദ്‌ അസറാണെന്ന്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ ഗൂഢാലോചന നടന്നത്‌ പാകിസ്‌താനിലെ ബഹവല്‍പൂരിലെ ഒരു സെമിനാരിയിലാണെന്നും ഇന്ത്യ കണ്ടെത്തിയിരുന്നു.

 

Top