പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ താര വിവാഹമായിരുന്നു നടി ശ്രേയ ശരണിന്റേത്. ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് റഷ്യന്‍ ടെന്നീസ് താരവും ബിസിനസുമാനുമായ ആന്‍ഡ്രെ കൊഷീവുമായുള്ള വിവാഹം നടന്നത്. സാധാരണ ഗതിയില്‍ വിവാഹത്തിനു മുന്‍പാണ് ഗോസിപ്പുകള്‍ തലപ്പൊക്കുന്നത്. എന്നാല്‍ ഇവിടെ ശ്രേയയയുടെ കാര്യത്തില്‍ നേരെ മറിച്ചാണ്. രഹസ്യമായ വിവാഹമായതിനാല്‍ തന്നെ താരത്തിന്റെ വിവാഹത്തെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് പ്രചരിച്ചത്. വിവാഹം രഹസ്യമായി നടത്തിയെന്നും വിവാഹ ചിത്രങ്ങള്‍ പോലും ആരാധകര്‍ക്കായി പങ്കുവെച്ചില്ലെന്നായിരുന്നു പ്രേക്ഷകരുടെ വാദം. കൂടാതെ വിവാഹ വാര്‍ത്തയോട് വളരെ രൂക്ഷമായാണ് താരം പ്രതികരിച്ചത്. വിവാഹത്തെ കുറിച്ചു ചോദിച്ച മാധ്യമങ്ങളോട് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു ശ്രേയയയുടെ പ്രതികരണം. ഇപ്പോഴിതാ പ്രേക്ഷകരുടെ നിരന്തരമുള്ള അഭ്യര്‍ഥന മാനിച്ച് വിവാഹ ശേഷം നടന്ന ഒരു സ്വകാര്യ വിവാഹ വിരുന്നിന്റെ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹം രഹസ്യമായി നടത്തിയെങ്കിലും പിന്നീട് ഉദയ്പൂറില്‍ വിപുലമായ വിവാഹ സല്‍ക്കാര ചടങ്ങ് സംഘടിച്ചിരുന്നു. വിരുന്നിന്റെ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങളില്‍ പങ്കെടുത്തിരുന്നു. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ നടി തമന്ന ബാട്ടിയയും, കാജല്‍ അഗര്‍വാളും ഉദയ്പൂരിലെ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തിയിരുന്നു. ഉദയ്പൂരിലെ വിവാഹ സല്‍ക്കാരത്തിന് ചുവപ്പ് നിറത്തിലുള്ള ലെംഹംഗയാണ് താരം ധരിച്ചത്. ആന്‍ഡ്രെയാകട്ടെ ബ്ലൂ കളര്‍ സ്യൂട്ടായിരുന്നു ധരിച്ചിരുന്നത്. വിവാഹത്തിന് പിങ്ക് നിറത്തിലുള്ള കാഞ്ചീവരം സാരിയാണ് ശ്രേയ ധരിച്ചിരുന്നത്. വിവാഹത്തിനു മുന്‍പ് ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പ്രേക്ഷകര്‍ ആരും കണ്ടിട്ടില്ല. വിവാഹ ശേഷമാണ് ഇവര്‍ തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാം മറന്ന് പരസ്പരം ചുംബിക്കുന്ന ചിത്രമാണ് ആരാധകര്‍ക്കായി താരം പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കൂടാതെ വിവാഹ വേളയ്ക്കിടെ തന്റെ പ്രിയ പത്‌നിക്കായി ഒരു തകര്‍പ്പന്‍ സമ്മാനവും ആന്‍ഡ്രെ കൊടുത്തിരുന്നു. മൊഹബതെയ്ന്‍ എന്ന ഹിന്ദി ചിത്രത്തിലെ മാസ് ഡയലോഗ് ശ്രേയയ്ക്ക് വേണ്ടി പറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ശ്രേയയുടെ വിവാഹം പോലെ തന്നെയാണ് പ്രണയവും. അതീവ രഹസ്യമായിരുന്നു. മൂന്നു വര്‍ഷത്തിലേറെയായി റഷ്യന്‍ ടെന്നീസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേയുമായി സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തിയത്. എന്നാല്‍ ഗോസിപ്പു കോളങ്ങളില്‍ രണ്ടു പേരുടെയും പേരുകള്‍ ഇടപിടിച്ചിരുന്നുവെങ്കിലും പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. രണ്ടു പേരുടേയും കുടുംബങ്ങളുടെ അനുവാദത്തോടെയാണ് ശ്രേയയയും ആന്ദ്രേയും വിവാഹിതരായിരിക്കുന്നത്. വിവാഹ വാര്‍ത്തയെ കുറിച്ച് ആദ്യം ചോദിച്ചപ്പോള്‍ തന്നെ തനിയ്ക്ക് ഒന്നും പറയാന്‍ ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. താന്‍ വളരെ രഹസ്യമായി നടത്തിയ വിവാഹം മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതിന്റെ പ്രതിഷേധത്താലാണ് താരം ഇങ്ങനെ പ്രതികരിച്ചത്രേ . വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടു പോലും വാര്‍ത്തയെ കുറിച്ചു പ്രതികരിക്കാന്‍ ശ്രേയയുടെ കുടുംബം പോലു തയ്യാറായിട്ടില്ല. ഇതിനു മുന്‍പ് വിവാഹ വാര്‍ത്തയെ കുറിച്ചുള്ള സൂചന താരത്തിന്റെ കുടുംബം നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്ത വന്‍ മാധ്യമ ശ്രദ്ധ നേടിയപ്പോള്‍ കുടുംബം ഒഴിഞ്ഞു മാറുകയായിരുന്നു.
https://youtu.be/vjm1As_01nk