കല്ലെറിയുന്നത് രാജ്യത്തിനെതിരെയുള്ള യുദ്ധമായി കണക്കാക്കണം’കശ്മീരില്‍ കാര്‍പെറ്റ് ബോംബിംഗ് നടത്തണം : പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: കല്ലെറിയുന്നത് രാജ്യത്തിനെതിരെയുള്ള യുദ്ധമായി കണക്കാക്കണമെന്നും കശ്മീരില്‍ കാര്‍പെറ്റ് ബോംബിംഗ് നടത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ.ഉറിയിലെയും കുപ്‌വാരയിലെയും സൈനികക്യാംപുകള്‍ക്ക് നേരെ നടന്ന ആക്രണങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. സൈന്യത്തിന് നേരെ കല്ലെറിയുന്നത് യുദ്ധമായി കണക്കാക്കണം. കശ്മീരികളുംസൈന്യവും തമ്മിലുള്ള വിരോധം മൂര്‍ധന്യാവസ്ഥയിലെത്തിയെന്നും തൊഗാഡിയ പറഞ്ഞു.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരെ യാതൊരു ദയയും കൂടാതെ കാര്‍പെറ്റ് ബോംബ് ചെയ്യേണ്ട സമയമായി. അല്ലെങ്കില്‍ ശത്രുക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പടരുകയും രാജ്യത്തെ തകര്‍ക്കുകയും ചെയ്യും.ഐഎസിനു നേരെ അമേരിക്ക നടത്തിയ ബോംബാക്രണം ഇന്ത്യ മാതൃകയാക്കണമെന്ന് തൊഗാഡിയ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആക്രമണം വ്യക്തമായ ഒരു സന്ദേശമാണ് ഭീകരവാദികള്‍ക്ക് നല്‍കിയത്. കശ്മീരിലും രാജ്യത്തിന്റെ മറ്റെല്ലായിടത്തുമുള്ള ജിഹാദികളെയും അഫ്ഗാനിസ്ഥാനില്‍ ചെയ്തതുപോലെ ബോംബിട്ട് കൊല്ലണമെന്നും തൊഗാഡിയ പറഞ്ഞു.

Top