
ആലുവ: മുട്ടത്തിനടുത്ത് വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവായ ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടം. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി വിഭാഗത്തിലും അരുണ്‍പ്രസാദ് ഓണ്‍ലൈനിലും ജീവനക്കാരനാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ചന്ദ്രന്റെ മകനെ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ രാജേന്ദ്രപ്രസാദ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മറ്റു രണ്ടു പേരും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അരുണ്‍ കുമാറായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് സൂചന.