ചൈനയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ കഴുത്ത് കുടുങ്ങി, താഴേക്കു തൂങ്ങിയാടി പെണ്‍കുട്ടിക്കു റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍ രക്ഷകരായി. ബാല്‍കണിയുടെ അഴികള്‍ക്കിടയിലൂടെ പെണ്‍കുട്ടി താഴേക്കു വീഴുകയായിരുന്നു. കഴുത്ത് തറയിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയതാണു പെണ്‍കുട്ടിക്കു രക്ഷയായത്. സംഭവത്തിന്റെ വി!ഡിയോ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. സംഭവം കണ്ട രണ്ടുപേര്‍ അതിസാഹസികമായി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിക്കു കാര്യമായ പരുക്കില്ല.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്‍ലോങ് കൗണ്ടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വി!ഡിയോ ദൃശ്യങ്ങളില്‍ രണ്ടു പേര്‍ കെട്ടിടത്തിനു മുകളിലേക്കു കയറി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതും കാണാം. കൃത്യസമയത്തു രക്ഷകരായെത്തിവര്‍ക്കു സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇതാദ്യമായല്ല ചൈനയില്‍നിന്ന് ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ യന്ത്രഊഞ്ഞാലില്‍ കഴുത്ത് കുടുങ്ങിയ ആണ്‍കുട്ടിയുടെ വീഡിയോയും വൈറലായിരുന്നു. ചെറിയ പരുക്കുകളോടെ ഈ കുട്ടിയെ പിന്നീടു രക്ഷപ്പെടുത്തുകയായിരുന്നു.
https://youtu.be/1P_NLJwqdRk