
തിരുവനന്തപുരം: അയർലന്റിലേക്ക് നടത്തിയ നേഴ്സിങ്ങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് അന്വേഷിക്കാൻ ആവശ്യപ്പെട്ട് വിദേശ കാര്യ മന്ത്രി സുഷുമാ സ്വരാജിനും , കേരളാ ഡി.ജി.പിക്കും പരാതി നല്കി. ഓൾ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണൽസിറ്റ് യൂണ്യൻ ആണ് പരാതി നല്കിയിരിക്കുന്നത്. 2016 മുതൽ അയർലന്റിലേക്ക് നേഴ്സിങ്ങ് റിക്രൂട്ട്മെന്റുകൾ നടത്തിയ പ്രവാസി നേതാക്കൾ ഉണ്ട്. ഇവർക്ക് അയർലന്റിലേ ഹോസ്പിറ്റലുകളും, നേഴ്സിങ്ങ് ഹോമുകളും ഒരു സ്റ്റാഫിനായി 3000ത്തോളം യൂറോ പ്രതിഫലം നല്കുന്നുണ്ട്. കൂടാതെ നേഴ്സുമാരുടെ താമസം, ചിലവ് എന്നീ ഇനത്തിലും പണം നല്കുന്നു. നേഴ്സുമാരിൽ നിന്നും ഒരു രൂപ പോലും കമ്മീഷനും ഫീസും വാങ്ങാൻ പാടില്ല.
എന്നാൽ എല്ലാ നേഴ്സുമാരിൽ നിന്നും വൻ തുക ഇവർ വാങ്ങിയിട്ടുണ്ട്. 5 മുതൽ 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. നൂറുകണക്കിന് കോടി രൂപയാണ് ഇത്തരത്തിൽ കള്ളപണമായി ഇവർ കേരളത്തിൽ ഇറക്കിയത്. ഇവരുടെ തട്ടിപ്പും സാമ്പത്തിക സ്രോതസും അന്വേഷിക്കനമെന്നും, ഇവർ വഴി അയർലന്റിൽ എത്തിച്ച ആളുകളിൽ നിന്നും വാങ്ങിയ പണം തിരികെ നല്കിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ റിക്രൂട്ട്മെന്റും തട്ടിപ്പും നടത്തിയ ഇവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണം- പരാതിയിൽ പറയുന്നു. ഭാരവാഹികളായ അഡ്വ. വിൻസ് മാത്യു, അഡ്വ.സിബി സെബാസ്റ്റ്യൻ, കെ.പി അബ്ദുൾ നാസർ എന്നിവരാണ് പരാതി നല്കിയത്.