ബിഗ്‌ബോസില്‍ നിന്ന് പുറത്തായ ബഷീര്‍ ബഷിയെ വരവേറ്റ് ഭാര്യമാര്‍; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

ബിഗ് ബോസില്‍ ഒരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. മോഡലായ ബഷീര്‍ ബാഷിയാണ് കഴിഞ്ഞ ദിവസം പുറത്തായത്. നാട്ടിലെത്തിയ ബഷീറിന് ഗംഭീര വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും. കൊച്ചിയില്‍ വിമാനമിറങ്ങിയ ബഷീറിനെ സ്വീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. രണ്ട് ഭാര്യമാരും ഒരേ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് വിമാനത്താവളത്തില്‍ എത്തിയത്. ഭര്‍ത്താവിനെ കണ്ടതോടെ ഇരുവരും ഓടിയെത്തി കെട്ടിപ്പിടിച്ചു. രണ്ടാമത്തെ ഭാര്യ സെല്‍ഫിയെടുത്ത് ആഘോഷിച്ചു. ആദ്യ ഭാര്യ പുറമെ ചിരിക്കുന്നുണ്ടെങ്കിലും മനസ്സിനുള്ളില്‍ വേദന കടിച്ചമര്‍ത്തിയിരിക്കുകയാണെന്ന് വീഡിയോ കണ്ടവര്‍ പറയുന്നു.

ഏതു പെണ്ണിനാ ഭര്‍ത്താവ് രണ്ടു വിവാഹം കഴിക്കുന്നത് സഹിക്കാന്‍ കഴിയുന്നത് അവര്‍ ചിലപ്പോ ആ കുഞ്ഞുങ്ങളുടെ ഭാവിയെ കരുതിയായിരിക്കാം എല്ലാം ഉള്ളിലൊതുക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ബഷീറിനെ ഇഷ്ടമാണെങ്കിലും അദ്ദേഹം രണ്ട് വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്തവരും ഉണ്ട്. മൂന്നാമത്തെ വിവാഹം നടക്കാനും ചിലര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ബഷീര്‍ പുറത്ത് പോയതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം ഏഴായി ചുരുങ്ങി. ശ്രീനിഷ്, പേളി മാണി, സാബു മോന്‍, അര്‍ച്ചന സുശീലന്‍, അരിസ്‌റ്റോ സുരേഷ്, അതിഥി, ഷിയാസ് എന്നിവരാണ് അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ശ്രീനിയും ബഷീറുമാണ് ഇത്തവണ എലിമിനേഷനില്‍ എത്തിയത്. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ബഷീര്‍ പുറത്ത് പോയത്. പുറത്തായതില്‍ ദുഖമില്ലെന്നും കുടുംബാംഗങ്ങളെ ഉടന്‍ കാണാന്‍ സാധിക്കും എന്നോര്‍ത്തപ്പോള്‍ സന്തോഷമുണ്ടെന്നും ബഷീര്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://youtu.be/Pdmy_DEObIM

Top