ബ്ലൂവെയിൽ കളിച്ച് ആദ്യം ആത്മഹത്യയിൽ നിന്ന് രക്ഷിച്ച പെൺകുട്ടി വീണ്ടും മരിക്കാൻ ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിനിയായ പെൺകുട്ടിയാണ് വീണ്ടും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയാണ് കുട്ടി ആദ്യം ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. സുഹ്യത്തിനെ കാണാൻ പോകുന്നുവെന്ന വ്യാജേനെ രാത്രി കുട്ടി വീട്ടിൽ നിന്നും പോകുകയും തുടർന്ന് കയ്യിൽ തിമിംഗലത്തിന്റെ ചിത്രം വരക്കുകയും ഫോൺ വലിച്ചെറിഞ്ഞ ശേഷം തടാകത്തിലേക്കും ചാടുകയായിരുന്നു. അന്ന് കുട്ടിയെ രക്ഷിച്ചെങ്കിലും പിന്നീട് വീട്ടിൽ സൂക്ഷിച്ച ഉറക്ക ഗുളിക കഴിച്ച് വീണ്ടും ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ആദ്യം തടകത്തിൽ ചാടിയ കുട്ടിയെ രക്ഷിച്ചെങ്കിലും വീണ്ടും ആത്മഹത്യ ചെയ്യാൻ കുട്ടി ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി കടുത്ത വിഷാദരോഗത്തിനടിമയാണെന്നു കണ്ടെത്തിയിരുന്നു. ഉടനെ കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കണമെന്നു ഡോക്ടർ രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്. കുട്ടി ബ്ലൂവെയിൽ ഗെയിമിന്റെ പിടിയിലായാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഉറപ്പാണ്. ആത്മഹത്യക്ക് ശ്രമിക്കുന്നതിനും മുൻപ് കുട്ടി തന്റെ കയ്യിൽ തിമിംഗലത്തിന്റെ ചിത്രം വരക്കുകയും ഗെയിം കളിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ വലിച്ചെറിയുകയും ചെയ്തിരുന്നു.
ആദ്യം മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും വീണ്ടും ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അതിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയോടൊപ്പം 16 വയസുകാരനായ ആൺകുട്ടിയും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഫാനിൽ തൂങ്ങിയാണ് കുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.