ബ്ലൂ വെയില്‍ ഗെയിം ഇന്ത്യയില്‍ നിരോധിച്ചിട്ടും ഇപ്പോഴും ഇന്റര്‍നെറ്റില്‍ ലഭ്യം

ബ്ലൂ വെയില്‍ എന്ന ഗെയിം ഇന്ത്യയില്‍ നിരോധിച്ചിട്ടും ഗെയിമിലെ അന്‍പത് ടാസ്‌കുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യം. കേരളത്തില്‍ അടക്കം പലരും ഇന്റര്‍നെറ്റില്‍ ഈ ടാസ്‌കുകള്‍ തിരയുന്നുണ്ട്. റഷ്യയില്‍ 120 പേരുടെയും ഇന്ത്യയില്‍ പത്ത് പേരുടെയും മരണത്തിന് കാരണമായ ഈ ഓണ്‍ലൈന്‍ ഗെയിം പല ലോക രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്. ഫയര്‍ ഫെയര്‍ എന്ന ഒന്നാമത്തെ ടാസ്‌ക് മുതല്‍ മരണം സംഭവിക്കുന്ന അവസാനത്തെ ടാസ്‌ക് വരെ പിന്തുടരുന്നവരാണ് ഒടുവില്‍ മരിക്കുന്നത്.

നിരോധിക്കപ്പെട്ട പലതും ഇപ്പോഴും ഓണ്‍ലൈനില്‍ ലഭിക്കുമെന്നത് വിദഗ്ധരായ സമൂഹമധ്യമ ശൃംഖലയില്‍പ്പെട്ട സൈക്കോ പയ്യന്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരുടെ നേതൃത്വത്തില്‍ ഇത് തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിച്ച് വരുന്നതേയുള്ളൂ. ബ്ലൂ വെയില്‍ നിരോധിക്കപ്പെട്ടതിന് ശേഷം വന്ന മൊമോ ചലഞ്ചും അതിന് ശേഷം വന്ന ഓണ്‍ ലൈന്‍ മരണ പേജുകളുടെ വരവും ഈ മേഖലയിലെ സുരക്ഷയും കേരളത്തിലടക്കം വലിയ വെല്ലുവിളിയായി വന്നിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയനാട് കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് കൗമാരക്കാര്‍ ആത്മഹത്യ ചെയ്ത സംഭവം അതീവ ഗൗരവകരമാണന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി പ്രിന്‍സ് അബ്രാഹം പറഞ്ഞു. ആത്മഹത്യയില്‍ സമൂഹ മാധ്യമങ്ങളിലെ ഓണ്‍ലൈന്‍ ശൃംഖലക്ക് പങ്കുണ്ടെന്നും മരണത്തിന്റെ ഒരു കാരണം ഇതാകാമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം മരിച്ച കുട്ടികളുടെ രണ്ട് ഫോണുകളുടെ വിശദമായ പരിശോധനയും പൂര്‍ത്തിയായാല്‍ മാത്രമെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനാകൂവെന്നും പോലീസ് പറഞ്ഞു.

കേസ് ഗൗരവകരമായതിനാല്‍ പുതിയ ആറംഗ അന്വേഷണ സംഘത്തിന് രൂപം നല്‍കി. കല്‍പ്പറ്റ , വൈത്തിരി സി.ഐമാര്‍ ഉള്‍പ്പെട്ട ആറംഗ സംഘം വിശദമായ അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ കൃത്യമായ വ്യക്തത ലഭിക്കൂ. വാഹന ഇടപാടുമായി ബന്ധപ്പെട്ട് കുട്ടികളുടെ പണമിടപാട് നടന്നിട്ടുണ്ടന്നും ഇക്കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉണ്ടെന്നും ഡി.വൈ. എസ്.പി. പറഞ്ഞു.

സൈക്കോ ചെക്കന്‍ പോലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ പലതും സംസ്ഥാനത്ത് സജീവമാണ്. ഈ വിഷയത്തില്‍ സംസ്ഥാന തലത്തില്‍ വിശാലമായ അന്വേഷണം നടന്നു വരുന്നുണ്ട്. ഒരു മാസത്തെ ഇടവേളയില്‍ വയനാട്ടില്‍ രണ്ട് കൗമാരക്കാര്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് കണ്ണൂര്‍ സ്വദേശിയായ കൗമാരക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇട്ടത് ലൈക്കുകളുടെ എണ്ണം കൂട്ടാനാണന്ന് പോലീസ് പറയുന്നു. ഫേസ് ബുക്ക്, വാട്‌സ് ആപ്, ഇന്‍സ്റ്റാഗ്രാം , യൂട്യൂബ് തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് വിഷാദത്തിലേക്കും മരണത്തിലേക്കും കുട്ടികളെ കൊണ്ടെത്തിക്കുന്നതാണ് ഇത്തരം ഓണ്‍ ലൈന്‍ മരണ ഗ്രൂപ്പുകള്‍.

Top