
ഹൈദരാബാദില്‍ നാലു വയസുകാരിക്ക് നേരെ മാതാപിതാക്കളുടെ ക്രൂരത. ഇരുമ്പ് സ്പൂണ്‍ ഉപയോഗിച്ച് പൊളളിച്ചും, മര്‍ദനമേറ്റും അവശയായ കുഞ്ഞിനെ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അച്ഛന്‍ തന്നെ പൊള്ളിച്ചുവെന്ന് കുട്ടി പറഞ്ഞു,’ആദ്യം അച്ഛന്‍ അടിച്ചു പിന്നെ ചൂടുളള സ്പൂണ്‍ കൊണ്ട് പൊള്ളിച്ചു’. ഭര്‍ത്താവുമായി പിരിഞ്ഞശേഷം മറ്റൊരു യുവാവുമൊത്ത് താമസിച്ചിരുന്ന യുവതിയുടെ കുഞ്ഞാണ് ക്രൂരതക്കിരയായത്. യുവതിക്കും പങ്കാളിക്കും ഇടയില്‍ അഭിപ്രായ വിത്യാസമുണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ ഇവര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കുഞ്ഞിനെ ഉപദ്രവിക്കുന്നതായി അയല്‍വാസികള്‍ പ്രാദേശിക രാഷ്ട്രീയ നേതാവിനെ വിവരമറിയിക്കുകയും പിന്നീട് സന്നദ്ധപ്രവര്‍ത്തകര്‍ എത്തി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുഞ്ഞിനെ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.