തിരുവനന്തപുരം: ഷാഡോ പോലീസെന്ന് കബളിപ്പിച്ച് യാത്രക്കാരില്‍ നിന്നും പണം തട്ടുന്ന രണ്ടു പേരെ പോലീസ് പിടികൂടി. പരുത്തിക്കുഴി സ്വദേശിയായ ഹുസൈന്, ഇരുമ്പ് പൊടിയന് എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ആളൊഴിഞ്ഞ പവര്‍ഹൗസ് റോഡ് കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. മദ്യപിച്ച് ഒറ്റയ്ക്ക് വാഹനത്തില്‍ വരുന്നവരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. പോലീസിലെ ഷാഡോ സംഘമാണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ശേഷം പോലീസ് സ്റ്റൈലില്‍ ഇരുവരും യാത്രക്കാരെ പരിശോധിക്കും. പിന്നീട് പണം കൈക്കലാക്കി വിട്ടയക്കുകയും ചെയ്യും. ചെറിയ തുകകളാണ് ഇരുവരും പിടിച്ചുവാങ്ങിയിരുന്നത് എന്നതിനാല്‍ ആരും പരാതിപ്പെടാന്‍ പോവില്ലെന്നതായിരുന്നു ഇവരുടെ ധൈര്യം. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വ്യാപാരിയില്‍ നിന്നും കഴിഞ്ഞ ദിവസം 42,000 രൂപ കൈക്കലാക്കിയതാണ് ഇരുവരെയും കുടുക്കിയത്. ഇരുവരെയും ന്യൂ തിയേറ്ററിനു സമീപം യഥാര്‍ഥ പോലീസ് കാത്തുനിന്നു. പോലീസിനെ കണ്ട് ഇരുവരും രണ്ടു ദിശകളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി ഇരുവരെയും പിടികൂടുകയായിരുന്നു.
രാത്രി യാത്രക്കാരെ തടഞ്ഞുവച്ച് പണം തട്ടല്‍; വ്യാജ പോലീസ് പിടിയില്‍; സംഭവം തിരുവനന്തപുരത്ത്
Tags: fake police tvm