മകനെ വെട്ടിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചെറായിയിലാണ് സംഭവം. പറയകാട് മൂലേക്കടവ് പാലത്തിനടുത്ത് കാക്കനാട് വീട്ടില്‍ പവനനാണ് തൂങ്ങിമരിച്ചത്. മകന്‍ മനോജിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. റവന്യൂ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യേഗസ്ഥനാണ് പവനന്‍. ഭാര്യയും മറ്റൊരു മകനും പുറത്തു പോയ സമയത്താണ് കൊല നടന്നത്. കഴിഞ്ഞ ദിവസമാണ് ഭാര്യ ലതികയും മകനും ആലുവയിലേക്ക് പോയത്. പവനനും മനോജും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. കൈതാരം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപികയാണ് പവനന്റെ ഭാര്യ. സൂരജാണ് മറ്റൊരു മകന്‍. ചെറായി സ്വദേശികളാണ് ഇവര്‍. പറയകാട് താമസമാക്കിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളു. പവനനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് പവനന്റെ സഹോദരന്‍ തിരക്കി എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലഹരി മരുന്ന് സംബന്ധിച്ച തര്‍ക്കമാണ് കൊലയിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

Top