
കണ്ണൂര്‍: മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് പെണ്‍കുട്ടിയുടെ അച്ഛനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. തലയ്ക്കും മുഖത്തുമാണ് രാജേഷിന് പരിക്കേറ്റത്. രാജേഷിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തയ്യില്‍ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചത്. തുടര്‍ന്ന് സ്ഥലത്തു നിന്നും മുങ്ങിയ പ്രതിയെ കണ്ണൂര്‍ സിറ്റിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമിക്കുന്ന സമയത്ത് ഒരു സുഹൃത്ത് കൂടി പ്രതിക്കൊപ്പം ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക