
ജമ്മു കശ്മീര്‍: ഭീകരര്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഒരുങ്ങി സൈന്യം.മേഖലയിലെ ഷോപ്പിയാന്‍ ജില്ലയിലുള്ള ഇരുപത് ഗ്രാമങ്ങളില്‍ സേനയെ വിന്യസിച്ചു. താഴ്വരയില്‍ അടുത്തു നടന്ന അക്രമ സംഘങ്ങളുടെ പശ്ചാത്തലത്തിലാണ് സേനയും മറ്റു സുരക്ഷാ സേനകളും ഒന്നിച്ചു ഇത്തരമൊരു നീക്കം നടത്തുന്നത്.ചൊവ്വാഴ്ച രാത്രി ഷോപ്പിയാനിലെ കോടതി കോംപ്ലക്സിലുള്ള പൊലീസ് പോസ്റ്റില്‍ തീവ്രവാദികള്‍ അതിക്രമിച്ച് കയറിയിരുന്നു.
ഇവിടെ നിന്നും എ.കെ 47 ഉള്‍പ്പെടെ അഞ്ചോളം സര്‍വീസ് റൈഫിളുകളാണ് പിടിച്ചെടുത്തത്. മറ്റൊരു ബാങ്ക് ആക്രമണത്തില്‍ പണവും കവര്‍ന്നു. നോട്ടു നിരോധനത്തിന് ശേഷം ഭീകരര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടു ഉള്ളതുകൊണ്ടാണ് ഇവര്‍ ബാങ്ക് കൊള്ളയടിച്ചത്.പുല്‍വാമയിലെ രണ്ടു ബാങ്കുകളിലാണ് ലഷ്കര്‍ ഭീകരര്‍ കവര്‍ച്ച നടത്തിയത്.പദ്ഗാംപോറ, ഖാഗ്പുര എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരമാരെ തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തില്‍ ലഷ്കര്‍ ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായത്.