
ടെഹ്റാന്: സൗഹൃദം സ്ഥാപിച്ച് വലയിലാക്കി പീഡിപ്പിക്കും. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കും. ഇരകളുടെ പരാതിയിൽ ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാന്. മുഹമ്മദ് അലി സലാമത്തി (43) നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഹമേദാൻ നഗരത്തിൽവച്ചായിരുന്നു വധശിക്ഷ.ഈ വര്‍ഷം ജനുവരിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. 20 വര്‍ഷമായി സ്ത്രീകളെ വലയിലാക്കി പീഡനം നടത്തുകയായിരുന്നു ഇയാൾ.
ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള്‍ ലഭിക്കുന്നത്. ഇയാൾക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.