കെ മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതാക്കള്‍ മുരളീധരനുമായി സംസാരിച്ചു. രമേശ് ചെന്നിത്തല മുരളീധരനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതേസമയം, സീറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളും പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തീരുമാനമാകാത്ത പല കാര്യങ്ങളുമാണ് പുറത്ത് വരുന്നത്. വാര്‍ത്തകളില്‍ പലതും മാധ്യമസൃഷ്ടിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Tags: Election 2019