കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലായിരുന്നു തങ്കമണി. ആശുപത്രിയിലെ ശുചിമുറിയില്‍ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags: kannur suicide