
ജമ്മു: ജമ്മു കശ്മീരിലെ കഠ്വ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികളെ ചൂഷണം ചെയ്തതിന് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. മലയാളി പാസ്റ്റര്‍ ആന്റണി തോമസിനെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്.അനാഥാലയത്തില്‍ നിന്ന് എട്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 19 കുട്ടികളെ പോലീസ് രക്ഷിച്ചു. അനാഥാലയത്തില്‍ ബുദ്ധിമുട്ടിക്കലും ചൂഷണവും നടക്കുന്നെന്നു ചില കുട്ടികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടവും പോലീസും നടത്തിയ പരിശോധനയിലാണു കുട്ടികളെ മോചിപ്പിച്ചത്.
രജിസ്‌ട്രേഷന്‍ ചെയ്യാതെയാണ് അനാഥാലയം പ്രവര്‍ത്തിച്ചിരുന്നത് എന്ന് പോലീസ് കണ്ടെത്തി. 21 കുട്ടികളാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ രണ്ടു കുട്ടികള്‍ സ്വദേശമായ പഞ്ചാബിലെ പത്താന്‍കോട്ടിലേക്കു പോയിരിക്കുകയാണ്. അഞ്ചു മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാലാശ്രമം, നാരി നികേതന്‍ എന്നിവിടങ്ങളിലേക്കു മാറ്റി. വര്‍ഷങ്ങളായി ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടായിരുന്നു അനാഥാലയത്തിന്റെ പ്രവര്‍ത്തനം. കുറച്ചുദിവസം മുന്‍പ് സന്നദ്ധ സംഘടന ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ശ്രീധര്‍ പാട്ടീല്‍ പറഞ്ഞു.