കെ സുധാകരനെ മാറ്റും, കോൺഗ്രസ് ഗ്രുപ്പ് വഴക്ക് രൂക്ഷമാകുന്നു .ഭരണം വീണ്ടും നഷ്ടമാകുമെന്ന് സൂചന . സമൂല മാറ്റം വേണമെന്ന് കനു​ഗോലുവിന്റെ പൾസറിയാത്ത റിപ്പോർട്ടിൽ കോൺഗ്രസ് കേരളത്തിൽ തകരും.വേണുഗോപാൽ നീക്കം സുധാകരനെ തെറിപ്പിക്കാൻ

തിരുവനന്തപുരം: കെ സുധാകരനെ മാറ്റണമെന്ന വേണുഗോപാൽ നീക്കം ഫലവത്താകുന്നു. സമൂല മാറ്റം വേണമെന്ന് കനു​ഗോലുവിന്റെ പൾസറിയാത്ത റിപ്പോർട്ടിൽ കോൺഗ്രസ് കേരളത്തിൽ തകരും .കേരളത്തിലെ കോൺഗ്രസിൽ പുനഃസംഘടന ഉടൻ . കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകും. കേരളത്തിലെ സംഘടനയിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചു.

കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ കന​ഗോലു ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top