ബംഗളൂരു : പ്രണയികളായ വിദ്യാര്‍ത്ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ചിക്‌ബെല്ലാപുരയിലാണ് നടുക്കുന്ന സംഭവം. പെദനഹള്ളി സ്വദേശികളായ 16 കാരി ഗാനവിയും 18 കാരനായ ഗിരീഷുമാണ് തൂങ്ങിമരിച്ചത്.ഒഴിഞ്ഞ പറമ്പിലെ മരത്തില്‍ ഒറ്റക്കയറിന്റെ ഇരുതലയിലുമായി കെട്ടിത്തൂങ്ങുകയായിരുന്നു. ചൊ വ്വാഴ്ച രാവിലെയാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാനവി പത്താം തരം വിദ്യാര്‍ത്ഥിനിയും ഗിരീഷ് പ്ലസ് ടു പഠിതാവുമാണ്.പതിവുപോലെ ഗൗരിബിദനൂറിലുള്ള സ്‌കൂളിലേക്ക് പോകുന്ന രീതിയില്‍ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. എന്നാല്‍ ഇക്കാര്യം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞു.ഇരുവീട്ടുകാരും കുട്ടികളെ ശാസിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയത്. മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും ഇവരുടെ ബാഗുകളും ലഭിച്ചിട്ടുണ്ട്.തങ്ങളെ പിരിക്കരുതെന്നും ഒരുമിച്ച് സംസ്‌കരിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നു. സോറിയെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇവരുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കൂടുതല്‍ ചിത്രങ്ങള്‍ …