ഇവര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പത്തെ ചുംബനമാണിത്; കൊടും കുറ്റവാളികളായിരുന്നു ഈ പ്രണയജോഡി  

 

ടെക്‌സാസ് : കുപ്രസിദ്ധ കുറ്റവാളികളായ ബോണി പാര്‍ക്കര്‍ ക്ലിഡെ ബാരോ പ്രണയജോഡി വെടിയേറ്റ് കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ചിത്രം വൈറലാകുന്നു. ഇരുവരും കെട്ടിപ്പുണര്‍ന്ന് ചുംബിക്കുന്ന ഫോട്ടായാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. മിസ്സൂറിയില്‍ വെച്ചെടുത്ത ചിത്രമാണിത്.ഇരുവരും ചേര്‍ന്ന് 13 കൊലപാതകങ്ങളും നിരവധി മോഷണങ്ങളും അക്രമങ്ങളും നടത്തി കുപ്രസിദ്ധിയാര്‍ജിച്ചവരാണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് കൊള്ളകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയാണ് ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് കൊലപാതകങ്ങളിലൂടെ അമേരിക്കയെ വിറപ്പിച്ചു. അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് 2 വര്‍ഷത്തെ ഇവരുടെ താണ്ഡവകാലം തീരാത്തലവേദനയായിരുന്നു. എന്നാല്‍ ഒടുവില്‍ തങ്ങള്‍ പിടിക്കപ്പെടാനും കൊല്ലപ്പെടാനും പോവുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള അവസാന ചുംബനമായിരുന്നു ഇതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest
Widgets Magazine