മുരളീധരനും ഷാഫിയും തോൽക്കുമെന്ന് സമ്മതിച്ച് കെ മുരളീധരൻ!! സുരേഷ് ഗോപി ജയിക്കാന്‍ ഷാഫി പറമ്പിലിനെ തോല്‍പ്പിക്കുമെന്ന് ആരോപിച്ച് കെ മുരളീധരന്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് കെ മുരളീധരൻ ! ഷാഫിയും മുരളിയും തോൽക്കുമെന്ന് ഉറപ്പിച്ച് മുരളിയുടെ പ്രസ്താവന കോൺഗ്രസിനെയും യുഡിഎഫിനെയും വെട്ടിലാക്കിയിരിക്കയാണ് .സുരേഷ് ഗോപി ജയിക്കാന്‍ ഷാഫി പറമ്പിലിനെ തോല്‍പ്പിക്കുമെന്ന് ആരോപിച്ച് കെ മുരളീധരന്‍ രംഗത്ത് വന്നത് ഫലത്തിൽ കോൺഗ്രസിനെ സമ്മർദ്ധത്തിൽ ആക്കിയിരിക്കയാണ് . വോട്ടു മരിക്കാൻ ആരോപണം ആണെങ്കിലും ഫലത്തിൽ ഇത് തോൽവി സമ്മതിക്കാൻ ആണ് .

സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാര സജീവമാണ് എന്ന് കെ മുരളീധരന്‍ ആരോപിക്കുന്നു എങ്കിലും ഇത് തോൽവി സമ്മതിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് . വടകര, തൃശൂര്‍ മണ്ഡലങ്ങള്‍ സംബന്ധിച്ചാണ് ധാരണയായിട്ടുള്ളതത്രെ. ഇതിന് തെളിവാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാക്കുകള്‍ എന്ന് കെ മുരളീധരന്‍ പറയുന്നു. മുരളീധരന്‍ തൃശൂരിലേക്ക് മാറിയപ്പോള്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയത് ഷാഫി പറമ്പിലാണ്. വടകരയില്‍ ഷാഫി പറമ്പിലും കെകെ ശൈലജയുമാണ് നേരിട്ടുള്ള പോരാട്ടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് പേരും എംഎല്‍എമാരാണ്. ആര് ജയിച്ചാലും നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടി വരുമെന്നതാണ് അവസ്ഥ. മട്ടന്നൂരാണോ പാലക്കാടാണോ ഉപതിരഞ്ഞെടുപ്പ് നടക്കുക എന്നറിയാന്‍ ജൂണ്‍ നാല് വരെ കാത്തിരിക്കണം. അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടി വരില്ലെന്ന സുരേന്ദ്രന്റെ പ്രസ്താവനയാണ് കെ മുരളീധരന്‍ ആയുധമാക്കുന്നത്. സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയതിന് തെളിവാണ് സുരേന്ദ്രന്റെ പ്രസ്താവന എന്ന് മുരളീധരന്‍ പറയുന്നു. വടകരയില്‍ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താനാണ് നീക്കം. ബിജെപി വോട്ടുകള്‍ ശൈലജയ്ക്ക് മറിക്കും. ഇതിന് പകരമായി തൃശൂരില്‍ സിപിഎം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് മറിക്കാനുമാണ് ധാരണയെന്നും ഇക്കാര്യം സിപിഐഎക്ക് മനസിലായിട്ടില്ലെന്നും മുരളി പരിഹസിച്ചു.

ഇത്തവണ കൊഴുപ്പേകാന്‍ വമ്പന്മാര്‍ വടകരയില്‍ പ്രഫുല്‍ കൃഷ്ണയാണ് ബിജെപി സ്ഥാനാര്‍ഥി. ഷാഫി പറമ്പില്‍ എത്തിയ ശേഷം വന്‍ ജനക്കൂട്ടം പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ യുഡിഎഫ് സംഘടിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ വടകരയില്‍ വിജയം പ്രവചനാതീതമാണ്. സംസ്ഥാനത്ത് കടുത്ത മല്‍സരങ്ങള്‍ നടക്കുന്ന രണ്ട് മണ്ഡലങ്ങളാണ് വടകരയും തൃശൂരും. ഇവിടെയാണ് രഹസ്യധാരണയെന്ന് മുരളീധരന്‍ പറയുന്നു.

സമീപ ദിവസങ്ങളില്‍ പിണറായി വിജയന്റെ പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ വലിയ മാറ്റം കാണാമെന്ന് മുരളീധരന്‍ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെയോ അമിത് ഷാക്കെതിരെയോ രൂക്ഷമായ പ്രതികരണം പിണറായി നടത്തുന്നില്ല. രാഹുല്‍ ഗാന്ധിയെ നടന്ന് ചീത്ത പറയുകയാണ്. ആര്‍എസ്എസിന്റെ രണ്ടാം നേതാവായി പിണറായി അധഃപതിച്ചു. രഹസ്യധാരണ തങ്ങള്‍ തുറന്നുകാണിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Top