വടകരയില്‍ വമ്പന്‍ സ്വീകരണം ഏറ്റുവാങ്ങി മുരളീധരന്‍..! ജയരാജന്റെ പൊടുപോലുമില്ല കണ്ടുപിടിക്കാന്‍

വടകര: ആരാകണം സ്ഥാനാര്‍ത്ഥിയെന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതൃത്വം ഐക്യകണ്‌ഠേന തെരഞ്ഞെടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വടകര മണ്ഡലത്തില്‍ വമ്പന്‍ സ്വീകരണം. വൈകീട്ടോടെയാണ് മുരളീധരന്‍ വടകരയില്‍ ട്രെയിന്‍ ഇറങ്ങിയത്. മുരളീധരന്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ വടകര റെയില്‍വേ സ്റ്റേഷന്‍ ജനനിബിഡമായിരുന്നു.

ആര്‍ത്തിരമ്പിയെത്തിയ ജനക്കൂട്ടം എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു.വടകര പാര്‍ലമെന്റ് മണ്ഡലം എന്ത് ചിന്തിക്കുന്നു എന്നതിന്റെ സൂചനകള്‍ കൂടിയായി ആര്‍ത്തിരമ്പിയെത്തുന്ന ജനക്കൂട്ടം. കോണ്‍ഗ്രസ് കൊടികളും ലീഗ് കൊടികളും ആവേശത്തില്‍ വാനിലേക്ക് ഉയര്‍ന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിന്റെ അലകടലായി വടകര റെയില്‍വേ സ്റ്റേഷന്‍ മാറി. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ പോലും മുരളിധരന് വളരെ ക്ലേശിക്കേണ്ടി വന്നു.

റെയില്‍വെ സ്റ്റേഷനില്‍ നല്‍കിയ ആവേശോജ്വല സ്വീകരണത്തിന് ശേഷം തുറന്ന ജീപ്പിലാണ് മുരളീധരനെ ആനയിച്ചത്. മുരളീധരന് നില്‍ക്കാന്‍ കഴിയാത്ത വിധം നേതാക്കളും അണികളും ജീപ്പിലേക്കും തിക്കി തിരക്കി കയറിയിരുന്നു. ജീപ്പിനു പിറകിലും മുന്നിലുമായി യുഡിഎഫ് അണികളും ആവേശത്തോടെ കൈകോര്‍ത്തു നടക്കുകയും ചെയ്തു.
അതിനാല്‍ വളരെ പതിയെയാണ് വടകര ടൗണിലൂടെ ഈ ജീപ്പിനു കടന്നുപോകാന്‍ സാധിച്ചത്. അണികള്‍ക്കും നേതാക്കള്‍ക്കും ആവേശം പ്രകടമായിരുന്നു. പി.ജയരാജനെ പോലെ വടകരയിലെ കരുത്തനായ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ മുരളീധരനെ പോലുള്ള ഒരു സ്ഥാനാര്‍ത്ഥി വരുമെന്ന് യുഡിഎഫ് അണികളും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ മുരളീധരന്റെ വരവ് യുഡിഎഫ് അണികള്‍ ആഘോഷമാക്കി.

കെ.മുരളീധന്റെ വരവോടെ വടകരയില്‍ കടുത്ത മത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ പി.ജയരാജന്‍ മണ്ഡലത്തില്‍ സജീവ സാന്നിധ്യമായി മുന്‍പ് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പി.ജയരാജന് ഒത്ത സ്ഥാനാര്‍ത്ഥിയെ ലഭിക്കാത്തതില്‍ നിരാശരായി നിന്ന അണികളുടെ ഇടയിലേക്കാണ് മുരളീധരന്‍ വന്നിറങ്ങിയത്. അതുകൊണ്ട് തന്നെ മുരളീധരന് ആവേശോജ്വല സ്വീകരണം നല്‍കാന്‍ ലീഗ് അണികള്‍ ഉള്‍പ്പെടെ മത്സരിക്കുകയായിരുന്നു. ഇതോടെ മണ്ഡലത്തില്‍ കടുത്ത മത്സരത്തിനാണ് സാധ്യത തെളിയുന്നത്.

വടകരയില്‍ യുഡിഎഫിന് വെല്‍ഫയര്‍ പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍എംപിയുടെ പിന്തുണ കൂടി ആകുമ്പോള്‍ ജയരാജനെ നിലതൊടീക്കാതെ പറത്താമെന്നാണ് കോണ്‍ഗ്രസ് ്ണികളുടെ ആത്മവിശ്വാസം. ലീഗ് നേതൃത്വവും വടകരയിലെ വിജയം തങ്ങളുടെ സ്വന്തം പ്രശ്‌നമാക്കി ഏറ്റെടുത്തിരിക്കുകയാണ്. വടകര ലീഗിന്റെ സ്വന്തം സ്ഥാനാ#ത്ഥിയെന്നാണ് പ്രഖ്യാപിചിചിരിക്കുന്നത് തന്നെ.

Latest