തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. യുഡിഎഫ് മന്ത്രിസഭയിൽ ബന്ധു നിയമനം.വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം. സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെ.നിയമനം മന്ത്രി സഭയുടെ ശോഭകെടുത്തിയെന്ന് ആരോപണം. മന്ത്രിയുടെ ഓഫീസിലെ ഏറ്റവും തന്ത്രപ്രധാനമായ തസ്തികകളിലൊന്നായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പദവിയിലേക്ക് സ്വന്തം സഹോദരി ഭര്‍ത്താവിനെ തന്നെ തിരുകിക്കയറ്റി എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
കഴിഞ്ഞ ദിവസമാണ് മന്ത്രി സണ്ണി ജോസഫിന്റെ ഓഫീസിലേക്ക് രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 13 പേരെക്കൂടി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പട്ടിക പുറത്തുവിട്ടത്. ഇതില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ബെന്നി തോമസ് മന്ത്രി സണ്ണി ജോസഫിന്റെ സ്വന്തം സഹോദരി ഭര്‍ത്താവാണ് (അളിയന്‍) എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പത്ത് വര്‍ഷത്തിന് ശേഷം ഭരണം കിട്ടിയപ്പോള്‍ യോഗ്യരായ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കാതെ മന്ത്രിമാര്‍ സ്വന്തക്കാരെയും ബന്ധുക്കളെയും വന്‍ ശമ്പളമുള്ള തസ്തികകളില്‍ കുടിയിരുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദമായത്.ലിസ്റ്റുകള്‍ വരുമ്പോള്‍ പരസ്പരം പാര വെക്കാനും ചാരക്കണ്ണുകളുമായി രാഷ്ട്രീയ ജാതകം തപ്പാനും കോണ്‍ഗ്രസിലെ തന്നെ വിവിധ ഗ്രൂപ്പുകള്‍ സജീവമായി രംഗത്തുള്ളപ്പോഴാണ് മന്ത്രിയുടെ ഈ ‘അളിയന്‍ നിയമനം’ രാഷ്ട്രീയ എതിരാളികള്‍ക്കും പാര്‍ട്ടിയിലെ തന്നെ അതൃപ്തര്‍ക്കും പുതിയൊരു ആയുധമായി മാറിയിരിക്കുന്നത്.ഭരണം മാറിയ ഉടനെയുള്ള ഈ അളിയന്‍ നിയമനം വരും ദിവസങ്ങളില്‍ യുഡിഎഫിനകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.










