സുധാകരനെ ചതിച്ച സണ്ണി വേണുഗോപാലിനെയും ചതിച്ചു !ഇരിക്കൂറില്‍ ഉപതിരഞ്ഞെടുപ്പ് ജയിക്കില്ലെന്ന് റിപ്പോർട്ട് നൽകി . കെ.സി വേണുഗോപാലിന്റെ മുഖ്യമന്ത്രി പദം തെറിപ്പിച്ചത് ആരും അറിയാത്ത ആ രഹസ്യ റിപ്പോര്‍ട്ട്. കെസിയെ സ്വന്തംക്യാമ്പില്‍ വെട്ടിയ സണ്ണിജോസഫിനെ ഒതുക്കി.മന്ത്രിസ്ഥാനത്ത് അധികം തുടരില്ല

തിരുവനന്തപുരം: അവസാന നിമിഷം സ്വന്തം ക്യാമ്പില്‍ നിന്നു തന്നെ തനിക്ക് പണികിട്ടിയെന്ന ഞെട്ടലിലാണ് കെസി വേണുഗോപാല്‍. കെസിയുടെ സ്വന്തം ആളായി കെപിസിസി അധ്യക്ഷസ്ഥാനത്തെത്തിയ സണ്ണിജോസഫാണ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടയില്‍ അവസാന നിമിഷം കാലുമാറിയത്. കെസിയുട വലകയ്യായി ഉണ്ടാകുമെന്ന് കരുതിയ സണ്ണിജോസഫിന്റെ കാലുവാരല്‍ മറ്റ് എംഎല്‍എമാരെയും ഞെട്ടിച്ചു.

ഇരിക്കൂറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ കെ.സി.വേണുഗോപാല്‍ ജയിക്കാന്‍ സാധ്യത കുറവാണെന്ന നിഗമനമാണ് കെപിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തെ അറിയിച്ചത്. ഇത് കെസി വേണുഗോപാലിന്‍ വന്‍ തിരിച്ചടിയാണ് നല്‍കിയത്. ഇതോടെയാണ് കെസിപക്ഷതും സണ്ണി ജോസഫ് ഒതുക്കപ്പെട്ടതെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തേ റവന്യൂവകുപ്പ് നിശ്ചയിച്ചതായിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഡല്‍ഹില്‍ നടന്ന ചര്‍ച്ചയ്ക്കിടെ എ.െഎ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേകമായി കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫിനെ ബന്ധപ്പെട്ടിരുന്നു. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ മത്സരിക്കാന്‍ പരിഗണിച്ച ഇരിക്കൂര്‍ മണ്ഡലത്തിലെ വിജയസാധ്യതയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇരിക്കൂറില്‍ വിജയസാധ്യത കുറയ്ക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് സണ്ണി റിപ്പോര്‍ട്ട് നല്‍കി.

സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കെ.സി.വേണുഗോപാല്‍ ഈ റിപ്പോര്‍ട്ട് കണ്ടതായി അറിയുന്നു. ഇതായിരിക്കാം വകുപ്പ് മാറ്റത്തിന് പിന്നിലെന്ന് സണ്ണി ജോസഫുമായി അടുപ്പമുള്ളവര്‍ പറയുന്നു. കെ.പി.സി.സി. പ്രസിഡന്റിന് പ്രധാനപ്പെട്ട വകുപ്പ് നല്‍കാതെ വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി.അനില്‍ കുമാറിന് റവന്യൂവകുപ്പും വിഷ്ണുനാഥിന് ടൂറിസം-സാംസ്‌കാരിക വകുപ്പും നല്‍കിയത് കോണ്‍ഗ്രസില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.

മന്ത്രിമാരെ നിശ്ചയിച്ചശേഷം മുഖ്യമന്ത്രി വി.ഡി.സതീശന്‍ അടക്കമുള്ള നേതാക്കള്‍ കൂടിയാലോചന നടത്തിയാണ് വകുപ്പുകള്‍ തീരുമാനിച്ചത്. സണ്ണിക്ക് റവന്യൂവകുപ്പ് നീക്കിവെച്ചുകൊണ്ടുള്ള പട്ടിക എ.െഎ.സി.സി. അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ക്ക് പട്ടിക കൈമാറാന്‍ മണിക്കൂറുകള്‍മാത്രം ബാക്കിയിരിക്കെ ഡല്‍ഹിയില്‍നിന്ന് ഖാര്‍ഗെയുടെ ഫോണ്‍സന്ദേശം മുഖ്യമന്ത്രിയെ തേടിയെത്തി. സണ്ണിയില്‍നിന്ന് റവന്യൂവകുപ്പ് മാറ്റി എ.പി.അനില്‍കുമാറിന് നല്‍കണമെന്നും പകരം വൈദ്യുതിവകുപ്പ് സണ്ണിക്ക് നല്‍കണമെന്നുമായിരുന്നു നിര്‍ദേശം. സണ്ണി ജോസഫിന് റവന്യൂ നല്‍കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിലപാടെടുത്തിരുന്നുവെങ്കിലും നടന്നില്ല

 

Top