‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’; വിഎസ് അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുള്ള വാരാന്തപ്പതിപ്പ് പുറത്തിറക്കി ദേശാഭിമാനി

വിഎസ് അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുള്ള വാരാന്തപ്പതിപ്പ് പുറത്തിറക്കി സിപിഐഎം മുഖപത്രം ദേശാഭിമാനി. ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’എന്ന പേരില്‍ വിഎസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി സുധാകരനാണ് ഓര്‍മക്കുറിപ്പ് എഴുതിയത്. വിവാദമായ ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടുള്ള ലേഖനം ഒഴിവാക്കി. വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറക്കാത്തത് സാങ്കേതിക തകരാറിനെ തുടര്‍ന്നെന്നായിരുന്നു റസിഡന്റ് എഡിറ്റര്‍ എം സ്വരാജിന്റെ വിശദീകരണം.

വാരാന്തപതിപ്പിലെ കള്ളന്‍ വിജയന്‍ വിവാദത്തില്‍ പ്രതികരണവുമായി നാടക പ്രവര്‍ത്തകനായ എസ് വിജയകുമാര്‍ രം?ഗത്തെത്തി. വാര്‍ത്തകള്‍ വന്നതോടെ ഇപ്പോള്‍ പുറത്തിറങ്ങാന്‍ ഭയമാണെന്ന് എസ് വിജയകുമാര്‍ പറഞ്ഞു. ലേഖനം ഇന്നലത്തെ വാരാന്തപതിപ്പില്‍ വരുമെന്നാണ് ദേശാഭിമാനി പറഞ്ഞിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ലേഖകന്‍ വിളിച്ചു പറഞ്ഞതായി വിജയകുമാര്‍ പറഞ്ഞെന്നും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top