ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം സ്‌പെയിനിന്. ആവേശം നിറഞ്ഞ ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ ഒറ്റ ?ഗോളില്‍ വീഴ്ത്തിയാണ് സ്‌പെയിന്‍ രണ്ടാം ലോക കിരീടം ഉയര്‍ത്തിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ?ഗോള്‍രഹിതമായപ്പോള്‍ എക്‌സ്ട്രാ ടൈമില്‍ ഫെറാന്‍ ടോറസ് നേടിയ ?ഗോളാണ് വിജയികളെ നിര്‍ണയിച്ചത്. 2010ലെ ആദ്യ കിരീട നേട്ടത്തിനു ശേഷം സ്‌പെയിനിന്റെ രണ്ടാം നേട്ടമാണിത്. ലോകകപ്പ് കിരീടം നിലനിര്‍ത്താമെന്ന അര്‍ജന്റീനയുടെ മോഹം നടന്നില്ല. മത്സരത്തില്‍ അര്‍ജന്റീന തീര്‍ത്തും നിറംമങ്ങിയ പ്രകടനമായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തില്‍ അര്‍ജന്റീന സമനിലയ്ക്കായി ശ്രമിച്ചെങ്കിലും സ്‌പെയിന്‍ കുലുങ്ങിയില്ല.
മത്സരത്തിലുടനീളം സ്‌പെയിനിന്റെ സര്‍വാധിപത്യമായിരുന്നു. ?പോസ്റ്റിനു കീഴില്‍ ?ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ ചോരാ കൈകളാണ് പലപ്പോഴും അര്‍ജന്റീനയെ രക്ഷപ്പെടുത്തിയത്. മത്സരത്തിന്റെ 90 മിനിറ്റിലും അര്‍ജന്റീനയ്ക്ക് സ്പാനിഷ് ബോക്‌സിനടുത്തേക്ക് മാത്രമേ എത്താന്‍ പറ്റിയുള്ളു. ഒരു ഷോട്ട് പോലും അവര്‍ തൊടുത്തില്ല. അവസാന ഇഞ്ച്വറി സമയത്താണ് അര്‍ജന്റീന ഒരു ?ഗോള്‍ ശ്രമം നടത്തിയത്.
ഇഞ്ച്വറി സമയത്ത് എന്‍സോ ഫെര്‍ണാണ്ടസിനു രണ്ടാം മഞ്ഞ കാര്‍ഡും അതുവഴി ചുവപ്പ് കാര്‍ഡും കിട്ടി പുറത്താകേണ്ടി വന്നു. കുബാര്‍സിയെ അപകടകരമായി വീഴ്ത്തിയതിനാണ് എന്‍സോ ഫെര്‍ണാണ്ടസിനു മടങ്ങേണ്ടി വന്നത്. പിന്നാലെ സ്‌പെയിനിനു അനുകൂലമായി ഒരു ഫ്രീ കിക്ക് കിട്ടി. യമാലിന്റെ അപകടകരമായി വന്ന ഷോട്ട് എമി വീണ്ടും തടഞ്ഞു. എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീന 10 പേരുമായാണ് കളിച്ചത്. തുടക്കത്തില്‍ നിക്കോ വില്ല്യംസ് പന്ത് വലയിലിട്ടെങ്കിലും മികേല്‍ മെറീനോ ഫൗള്‍ ആയതോടെ ആ ?ഗോള്‍ നിഷേധിക്കപ്പെട്ടു. പിന്നീടും സ്‌പെയിന്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയി?ല്‍ ?ഗോളിനായി തുടര്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല.
ഇഞ്ച്വറി സമയത്ത് എന്‍സോ ഫെര്‍ണാണ്ടസിനു രണ്ടാം മഞ്ഞ കാര്‍ഡും അതുവഴി ചുവപ്പ് കാര്‍ഡും കിട്ടി പുറത്താകേണ്ടി വന്നു. കുബാര്‍സിയെ അപകടകരമായി വീഴ്ത്തിയതിനാണ് എന്‍സോ ഫെര്‍ണാണ്ടസിനു മടങ്ങേണ്ടി വന്നത്. പിന്നാലെ സ്‌പെയിനിനു അനുകൂലമായി ഒരു ഫ്രീ കിക്ക് കിട്ടി. യമാലിന്റെ അപകടകരമായി വന്ന ഷോട്ട് എമി വീണ്ടും തടഞ്ഞു. എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീന 10 പേരുമായാണ് കളിച്ചത്. തുടക്കത്തില്‍ നിക്കോ വില്ല്യംസ് പന്ത് വലയിലിട്ടെങ്കിലും മികേല്‍ മെറീനോ ഫൗള്‍ ആയതോടെ ആ ?ഗോള്‍ നിഷേധിക്കപ്പെട്ടു. പിന്നീടും സ്‌പെയിന്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയി?ല്‍ ?ഗോളിനായി തുടര്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല.
ഗോള്‍രഹിത പകുതികള്‍
നേരത്തെ മത്സരത്തിന്റെ ആദ്യ പകുതിയും ?ഗോള്‍രഹിതമായിരുന്നു. കടുത്ത ആക്രമണങ്ങളുമായി സ്‌പെയിന്‍ കളം വാണപ്പോള്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ?ഗോള്‍ നേടാനാണ് അര്‍ജന്റീന ശ്രമിച്ചത്. ആദ്യ പകുതിയില്‍ അര്‍ജന്റീനയ്ക്ക് കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായില്ല. സ്‌പെയിനിനാകട്ടെ കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാനും സാധിച്ചില്ല. മൂന്നോളം ?ഗോള്‍ ശ്രമങ്ങള്‍ അവര്‍ ആദ്യ പകുതിയില്‍ സൃഷ്ടിച്ചു. ഒരെണ്ണം ഓണ്‍ ടാര്‍ജറ്റായിരുന്നു.
കിക്കോഫിനു പിന്നാലെ ആ?ദ്യ ?ഗോള്‍ ശ്രമം ഉണ്ടായത് സ്‌പെയിനിന്റെ ഭാ?ഗത്തു നിന്ന്. ലമീന്‍ യമാലാണ് ആദ്യ മുന്നേറ്റം നടത്തിയത്. യമാലിന്റെ ശ്രമം അര്‍ജന്റീന ?ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസ് നിഷ്ഫലമാക്കി. പിന്നാലെ സ്‌പെയിന്‍ വീണ്ടും അര്‍ജന്റീന ബോക്‌സില്‍ അപകടം വിതച്ചു. തൊട്ടു പിന്നാലെ അര്‍ജന്റീയുടെ ഒരു കൗണ്ടര്‍ അറ്റാക്കും വന്നു. മെസിയുടെ മുന്നേറ്റം ഉനയ് സിമോണ്‍ ബോക്‌സിനു പുറത്തേക്ക് വന്ന് തടഞ്ഞു. പിന്നാലെ സ്‌പെയിനിന്റെ തുടരെ തുടരെയുള്ള മുന്നേറ്റങ്ങള്‍. മത്സരത്തില്‍ പിന്നീട് പാസുകളുമായി സ്‌പെയിന്‍ നിറയുന്ന കാഴ്ച. അതിനിടെ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ അര്‍ജന്റീനയും നടത്തുന്നുണ്ടായിരുന്നു. 11 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യ ?കോര്‍ണര്‍. സ്‌പെയിനിനു അനുകൂലമായിരുന്നു.
16ാം മിനിറ്റ് പിന്നിട്ടപ്പോള്‍ യമാല്‍ വലത് വിങില്‍ നിന്നു ഒരു ലോങ് പാസ് സ്വീകരിച്ച് അര്‍ജന്റീന പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാല്‍ താരത്തിന്റെ പാസ് കണക്ട് ചെയ്യും മുന്‍പ് എമി മാര്‍ട്ടിനസ് തടഞ്ഞു. 21ാം മിനിറ്റ് പിന്നിട്ടപ്പോള്‍ മെസിയുടെ ഒരു മുന്നേറ്റം വന്നെങ്കിലും അത് ഓഫ് സൈഡായി. 22ാം മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്‌പെയിനിനു രണ്ടാം കോര്‍ണര്‍. എമി അത് കൈയില്‍ ഒതുക്കി. 30ാം മിനിറ്റില്‍ യമാലിന്റെ വലതു വിങ്ങിലൂടെയുള്ള മറ്റൊരു പാസ്. എന്നാല്‍ ഡാനി ഓല്‍മോയ്ക്ക് അത് കണക്ട് ചെയ്യാന്‍ സാധിച്ചില്ല. ഇടതു വിങ്ങില്‍ നിന്നു 31 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബയ്‌നയുടെ ഒരു ക്രോസ് ശ്രമവും പിന്നാലെ വന്നു. അര്‍ജന്റൈന്‍ പ്രതിരോധം അപകടം ഒഴിവാക്കി. പിന്നാലെ ഇടതടവില്ലാതെ സ്‌പെയിനിന്റെ കടുത്ത ആക്രമണങ്ങളാണ് കണ്ടത്. 38ാം മിനിറ്റില്‍ ഒയര്‍സബാലിന്റെ ഒരു ?ഗോള്‍ ശ്രമം എമി കൈയില്‍ ഒതുക്കി ഇല്ലാതാക്കി.
40ാം മിനിറ്റില്‍ ഒയര്‍സബാലിന്റെ കൗണ്ടര്‍ തടയാന്‍ ശ്രമിച്ച് ലിസാന്‍ഡോ മാര്‍ട്ടിനസ് ഫൈനലിലെ ആദ്യ മഞ്ഞ കാര്‍ഡ് സ്വന്തമാക്കി. പിന്നാലെ 42 മിനിറ്റ് കഴിഞ്ഞപ്പോള്‍ കുക്കുറേയയുടെ ഒരു ടാര്‍ജറ്റ് ഷോട്ടും വന്നു. എന്നാല്‍ അത് പുറത്തേക്കാണ് പോയത്. ആദ്യ പകുതിക്കു തൊട്ടു മുന്‍പ് അര്‍ജന്റീന ആദ്യ സബ്സ്റ്റിറ്റിയൂട്ട് വിളിച്ചു. ലിസാന്‍ഡ്രോ മാര്‍ട്ടിനസിനു പകരം നിക്കോളാസ് ഒഡാമന്‍ഡി ഇറങ്ങി. മാര്‍ട്ടിനസിനു പരിക്കേറ്റാണ് കളം വിടേണ്ടി വന്നത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് അര്‍ജന്റീനയുടെ ഒരു ?ഗോള്‍ ശ്രമം വന്നെങ്കിലും ഉനയ് സിമോണ്‍ ഇല്ലാതാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്‌പെയിന്‍ ആക്രമണം തുടങ്ങി. തൊട്ടുപിന്നാലെ ബയ്‌നയുടെ ഒരു ലോങ് റേഞ്ച് ?ഗോള്‍ ശ്രമം എമിയുടെ കൈയില്‍ ഒതുങ്ങി. അര്‍ജന്റീനയുടെ ?മുന്നേറ്റം. 47ാം മിനിറ്റില്‍ സ്‌പെയിന്‍ അത് ?കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. എന്നാല്‍ കോര്‍ണര്‍ മുതലാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.
50ാം മിനിറ്റ് പിന്നിട്ടപ്പോള്‍ ഇരു ടീമിലേയും താരങ്ങളും തമ്മില്‍ കളത്തില്‍ ഒന്തും തള്ളുമുണ്ടായി. അതിനിടെ അര്‍ജന്റീനയുടെ ലിയാന്‍ഡ്രോ പരേഡെസിനു മഞ്ഞ കാര്‍ഡ് കിട്ടി. 54ാം മിനിറ്റില്‍ സ്‌പെയിനിന്റെ ഒരു സുന്ദര മുന്നേറ്റം. ഒയര്‍സബാലിന്റെ മികച്ച പാസ് ഫാബിയന്‍ റൂയീസിനു കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഫാബിയന്‍ റൂയീസിന്റെ ബാക്ക് പാസ് ഒയര്‍സബാലിലെത്തും മുന്‍പ്. അതിനു മുന്‍പ് അര്‍ജന്റീന പ്രതിരോധം അപകടം ഒഴിവാക്കി. പിന്നാലെ ഡാനി ഓല്‍മോ- കുക്കുറേയ സഖ്യത്തിന്റെ മുന്നേറ്റം അര്‍ജന്റീന കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. കോര്‍ണര്‍ മുതലാക്കാന്‍ സ്‌പെയിനു സാധിച്ചതുമില്ല. 57 മിനിറ്റ് കഴിഞ്ഞപ്പോള്‍ മോണ്ടിയലിനെ പിന്‍വലിച്ച് സ്‌കലോനി മൊളീനയെ ഇറക്കി.
61ാം മിനിറ്റില്‍ ഫെറാന്‍ ടോറസും പെഡ്രിയും പകരക്കാരായി സ്പാനിഷ് നിരയില്‍ എത്തി. ഒയര്‍സബാലും ഫാബിയന്‍ റൂയീസുമാണ് കളം വിട്ടത്. 63ാം മിനിറ്റില്‍ ഓല്‍മോയുടെ ഒരു ലോങ് റേഞ്ച് ?ഗോള്‍ ശ്രമം. എമി മാര്‍ട്ടിനസിന്റെ ദേഹത്ത് തട്ടി അത് കോര്‍ണറായി. തൊട്ടുപിന്നാലെ യമാലിന്റെ ഒരു ക്രോസ് അതും അര്‍ജന്റീന പ്രതിരോധം കോര്‍ണര്‍ വഴങ്ങി ഇല്ലാതാക്കി. പിന്നാലെ വീണ്ടും സ്പാനിഷ് ആക്രമണം. അതും കോര്‍ണറായി. യമാലിന്റെ മറ്റൊരു അപകടം വിതച്ച പാസ്. ഫെറാന്‍ ടോറസ് ബോക്‌സിനു തൊട്ടടുത്തു നിന്നു ഹെഡ്ഡ് ചെയ്തു വലയിലാക്കാന്‍ നോക്കിയെങ്കിലും എമി വീണ്ടും രക്ഷകനായി.
രണ്ടാം പകുതിയിലെ ഹൈഡ്രേഷന്‍ ബ്രെയ്ക്കിനു പിന്നാലെ റൊമേറോ, റോഡ്രിഗോ ഡി പോള്‍ എന്നിവരെ അര്‍ജന്റീന പിന്‍വലിച്ചു. പകരം ഫകുണ്ടോ മെദിനയും ജൂലിയാനോ സിമിയോണിയും കളത്തിലെത്തി. പിന്നാലെ മികേല്‍ മെറീനോ നിക്കോ വില്ല്യംസ് എന്നിവരെ സ്‌പെയിന്‍ ഇറക്കി. ഡാനി ഓല്‍മോ, ബയ്‌ന എന്നിവരാണ് കളം വിട്ടത്. 76ാം മിനിറ്റില്‍ പെഡ്രി ബോക്‌സിനു തൊട്ടു വക്കത്തു നിന്നു തൊടുത്ത ഷോട്ട് എമിയുടെ കൈയില്‍. പിന്നാലെ യമാലിന്റെ അപകടകരമായ മുന്നേറ്റം. തൊട്ടുപിന്നാലെ കുബാര്‍സിയുടെ ഒരു ?ഗോള്‍ ശ്രമവും എമി തട്ടിയകറ്റി.
80 മിനിറ്റ് പിന്നിട്ടതിനു പിന്നാലെ നിക്കോ വില്ല്യംസിന്റെ ബോക്‌സില്‍ നിന്നുള്ള ഒരു ക്രോസ് ?ഗോളാക്കാനുള്ള ലപ്പോര്‍ട്ടിന്റെ ശ്രമവും എമി മാര്‍ട്ടിനസ് നിഷ്ഫലമാക്കി. 82ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിനു അനാവശ്യമായി ഡൈവ് ചെയ്തതിനു മഞ്ഞ കാര്‍ഡ് കിട്ടി. 86ാം മിനിറ്റില്‍ മെറീനോയുടെ ഒരു ?മികച്ച പാസ് കിട്ടിയെങ്കിലും ഫെറാന്‍ ടോറസിന്റെ ഷോട്ട് പുറത്തേക്ക് പോയി








